Advertisement

തൃശൂർ ജില്ലയിൽ 33 പേർക്ക് കൂടി കൊവിഡ്; 13 പേർക്ക് രോഗമുക്തി

July 24, 2020
Google News 2 minutes Read
thrissur covid update today

തൃശൂർ ജില്ലയിൽ ഇന്ന് 33 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 9 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 6 പേർ വിദേശത്തു നിന്നും രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഇതോടെ ജില്ലയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1057 ആയി. 13 പേർ ഇന്ന് രോഗമുക്തരായതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 618 ആയി.

Read Also : സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 724 പേര്‍ക്ക് രോഗം

രോഗം സ്ഥിരീകരിച്ച 415 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 20 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13284 പേരിൽ 12815 പേർ വീടുകളിലും 469 പേർ ആശുപത്രികളിലുമാണ്. കൊവിഡ് സംശയിച്ച് 96 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 706 പേരെ ഇന്ന് പുതുതായി നിരീക്ഷണത്തിൽ ചേർത്തു. കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് 800 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി.

Read Also : ജീവനക്കാർക്ക് കൊവിഡ്: ചാലക്കുടി കെഎസ്ആർടിസി ഡിപ്പോ അടച്ചു; ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ പ്രവർത്തനം നിർത്തി

1144 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 25136 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 22236 സാമ്പിളുകളുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. ഇനി 2900 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 10179 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 391 പേരെ ആകെ സ്‌ക്രീൻ ചെയ്തു.

Story Highlights thrissur covid update today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here