ജീവനക്കാർക്ക് കൊവിഡ്: ചാലക്കുടി കെഎസ്ആർടിസി ഡിപ്പോ അടച്ചു; ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ പ്രവർത്തനം നിർത്തി

chalakkudy ksrtc irinjalakkuda

ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിൻ്റെ പശ്ചാത്തലത്തിൽ ചാലക്കുടി കെഎസ്ആർടിസി ഡിപ്പോ അടച്ചു. ഡിപ്പോയിലെ ഡ്രൈവർക്കും കണ്ടക്ടർക്കും കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് നടപടി.

15 ജീനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ്റെ പ്രവർത്തനവും നിർത്തി. നേരത്തെ സ്റ്റേഷനിലെ അഞ്ച് ജീവനക്കർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ആകെ 36 ജീവനക്കാരാണ് ഫയർ സ്റ്റേഷനിൽ ഉള്ളത്. ഇതിൽ 19 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് വന്നത്. ഇതിൽ തന്നെ 15 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിലെ ജോലികൾ സമീപത്തെ ചാലക്കുടി, പുതുക്കാടി സ്റ്റേഷനുകൾ നിർവഹിക്കും. ഇരിങ്ങാലക്കുടി സ്റ്റേഷൻ അടച്ചിട്ടില്ല. ഇവിടെ തന്നെയാണ് രണ്ട് ജീവനക്കാർ ക്വാറൻ്റീനിൽ കഴിയുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top