Advertisement

‘കെഎസ്ആർടിസിയിൽ ഇനി ആരും വിചാരിച്ചാലും അഴിമതി നടത്താൻ സാധിക്കില്ല, സാമ്പത്തികമടക്കം മുഴുവൻ പ്രവർത്തനവും സോഫ്റ്റ്‌വെയറിലേക്ക് മാറ്റി’: മന്ത്രി കെ ബി ഗണേഷ് കുമാർ

19 hours ago
Google News 2 minutes Read

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളവും ഓണത്തിന് ബോണസും നൽകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഒരു കെഎസ്ആർടിസി ബസ് അപകടം ഒരു കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. മന്ത്രി എന്ന നിലയിൽ താൻ കൊണ്ടുവന്ന ഒരു പരിഷ്കാരവും ജീവനക്കാർക്ക് ദോഷമല്ലെന്നും മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കി.

കെഎസ്ആർടിസിയിൽ ഇനി ആരും വിചാരിച്ചാലും അഴിമതി നടത്താൻ സാധിക്കില്ല. സാമ്പത്തികമടക്കം മുഴുവൻ പ്രവർത്തനവും സോഫ്റ്റ്‌വെയറിലേക്ക് മാറ്റി. വരവും ചെലവും സി.എം.ഡിക്ക് അപ്പപ്പോൾ കാണാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ വൻ ലാഭകരം.

കെഎസ്ആർടിസിക്കുണ്ടായിരുന്ന 58 അക്കൗണ്ടിന് പകരം ഒറ്റ ബാങ്ക് അക്കൗണ്ടിലേക്ക് സാമ്പത്തിക ഇടപാട് മാറ്റി.കെഎസ്ആർടിസിക്കുണ്ടായിരുന്ന 58 അക്കൗണ്ടിന് പകരം ഒറ്റ ബാങ്ക് അക്കൗണ്ടിലേക്ക് സാമ്പത്തിക ഇടപാട് മാറ്റി. കൊണ്ടുവന്ന 50 പരിഷ്കാരങ്ങളും വിജയിച്ചു വെന്ന് മന്ത്രി വ്യക്തമാക്കി.

ജീവനക്കാർക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും അഭിനന്ദനം. ആദ്യഘട്ടത്തിൽ 150 വാഹനങ്ങൾ നിരത്തിലിറങ്ങുമ്പോൾ തന്നെ 50 ലക്ഷം രൂപയുടെ വരുമാന വർദ്ധനവ് ഉണ്ടാകും. KSRTC ഓപ്പറേഷൻസ് മുഴുവൻ കമ്പ്യൂട്ടറിന് നൽകുന്നു.

AI അധിഷ്ഠിത സോഫ്റ്റ്‌വെയർ വാങ്ങിയെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേൺ,കളക്ഷൻ, വണ്ടിയുടെ പൊസിഷൻ അടക്കം സോഫ്റ്റ്‌വെയർ വഴി അറിയാം. കമ്പ്യൂട്ടർ പറയുന്നതിനനുസരിച്ച് സംവിധാനം മുന്നോട്ടു പോയാൽ കെഎസ്ആർടിസിയുടെ നഷ്ടം 50 ശതമാനമായി കുറയുമെന്നും മന്ത്രി പറഞ്ഞു.

3500 ജീവനക്കാരുടെ പരാതികൾ കെട്ടിക്കിടക്കുന്നു. ഇ ഓഫീസ് സംവിധാനത്തിൽ അത് പകുതിയായി കുറയും. വാഹനങ്ങളിൽ ക്രൂ മാനേജ്മെൻറ് സംവിധാനം നടപ്പിലാക്കും. ഉത്തരവാദിത്വം കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കുമായിരിക്കും. അലങ്കരിച്ചു കൊണ്ടുവരുന്നവർക്ക് കയ്യടി കിട്ടും. ഇടിച്ചുകൊണ്ടുവരുന്നവർക്ക് പണി കിട്ടും.

ബ്രത്ത് അനലൈസർ പരിശോധന തുടരും. മേള കഴിയുന്നതോടെ കെഎസ്ആർടിസിയിൽ പുതിയ യാത്രക്കാർ വർദ്ധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിൽ മുന്നോട്ടു പോയാൽ ഒരു വർഷത്തിനുള്ളിൽ കെഎസ്ആർടിസി ലാഭത്തിൽ ആകും. ദൈനംദിന കളക്ഷൻ 9 കോടിയിലേക്ക് എത്തിച്ചാൽ ലാഭത്തിലാകുമെന്നു മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights : k b ganeshkumar on ksrtc onam bonus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here