Advertisement

തിരൂർ പുറത്തൂരിൽ ഒരു കുടുംബത്തിലെ 10 പേർക്ക് കൊവിഡ്

July 24, 2020
1 minute Read
tirur 10 in a family confirmed covid

തിരൂർ പുറത്തൂരിൽ ഒരു കുടുംബത്തിലെ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മരിച്ചയാളുടെ കുടുംബാംഗങ്ങൾക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ജൂലൈ 14 നാണ് കൊവിഡ് ബാധിച്ച് ഈ വ്യക്തി മരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബംഗളൂരുവിൽ നിന്നും വന്ന കുടുംബം നിരീക്ഷണത്തിൽ കഴിയവെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം, മലപ്പുറത്ത് കൊവിഡ് സ്ഥിതി രൂക്ഷമാകുകയാണ്. ഇന്ന് രാവിലെ മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തിയുടെ മരണം റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശി അബൂബക്കർ (55) ആണ് മരിച്ചത്. 12 ദിവസം മുൻപാണ് അബൂബക്കർ നാട്ടിലെത്തിയത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്ന് ഉറങ്ങുകയായിരുന്നു. ഭാര്യ ഇന്ന് പുലർച്ചെ വിളിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വ്യക്തിയായതുകൊണ്ട് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് സ്രവ പരിശോധനയെല്ലാം പൂർത്തിയാക്കിയ ശേഷം മാത്രമേ മൃതദേഹം സംസ്‌കരിക്കുകയുള്ളു.

മലപ്പുറത്ത് ഇന്നലെ മാത്രം 89 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlights covid, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top