Advertisement

ആലപ്പുഴയില്‍ ഇന്ന് 102 പേര്‍ക്ക് കൊവിഡ്; 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

July 25, 2020
1 minute Read
covid

ആലപ്പുഴയില്‍ കൊവിഡ് രോഗ വ്യാപന ഭീഷണി വര്‍ധിക്കുന്നു. ഇന്ന് 102 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയില്‍ അഞ്ചു പൊലീസുകാരും, രണ്ടു ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. രണ്ടുപേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല.

22 ഐടിബിപി ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 70 പേര്‍ക്ക് രോഗമുക്തി നേടി. ചേര്‍ത്തല, കായംകുളം, ചെട്ടിനാട് പ്രദേശങ്ങളിലാണ് രോഗബാധിതര്‍ വര്ധിച്ചുവരുന്നത്. ഈ പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കാനാണ് ജില്ലഭരണകൂടത്തിന്റെ തീരുമാനം.

Story Highlights covid 19, coronavirus, alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top