ആലപ്പുഴ കാവാലത്ത് ഒന്‍പത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണിലാക്കി

containment zone

ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കില്‍ കാവാലം ഗ്രാമപഞ്ചായത്തിലെ ഒന്നു മുതല്‍ ഒന്‍പതുവരെയുള്ള വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി. ഇതോടൊപ്പം അമ്പലപ്പുഴ താലൂക്കില്‍ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 16, കാര്‍ത്തികപ്പള്ളി താലൂക്കില്‍ പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 11 എന്നിവയും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ ഉത്തരവിട്ടു.

ഈ പ്രദേശങ്ങളില്‍ കൊവിഡ് 19 രോഗബാധ സ്ഥിരീകരിക്കുകയും രോഗവ്യാപനം തടയുന്നതിനായി വാര്‍ഡുകള്‍ കണ്ടെയന്‍മെന്റ് സോണ്‍ ആക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ശുപാര്‍ശ നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. കണ്ടെയ്ന്‍മെന്റ് സോണിലുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും ഐപിസി സെക്ഷന്‍ 188, 260 പ്രകാരവും നിയമനടപടി സ്വീകരിക്കും.

Story Highlights alappuzha-kavalam containment zone

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top