Advertisement

രാജ്യത്ത് പ്രതിദിന കൊവിഡ് സാമ്പിൾ പരിശോധന നാല് ലക്ഷം കടന്നു

July 25, 2020
Google News 1 minute Read

രാജ്യത്ത് പ്രതിദിന സാമ്പിൾ പരിശോധനകൾ നാല് ലക്ഷം കടന്നു. ഇന്നലെ 420,898 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. അതേസമയം ആകെ രോഗമുക്തരുടെ എണ്ണം 849,431 ആയി. 24 മണിക്കൂറിനിടെ 32,223 പേർ രോഗമുക്തരായി.

രാജ്യത്ത് 24 മണിക്കൂറിനിടെ 48,916 കൊവിഡ് പോസിറ്റീവ് കേസുകളും 757 മരണവും റിപ്പോർട്ട് ചെയ്തു. കൊവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. കൊവിഡ് മരണങ്ങൾ 31,000 ആയി. അതേസമയം, രോഗമുക്തി നിരക്ക് 63.54 ശതമാനമായി ഉയർന്നിട്ടുണ്ട്.

Read Also : കൊവിഡ് വ്യാപനം; കൊല്ലത്ത് കൂടുതൽ നിയന്ത്രണങ്ങൾ

രാജ്യത്ത് ആകെ പോസിറ്റീവ് കേസുകൾ 1,336,861 ആയി. 12 ലക്ഷം കടന്നത് ഇക്കഴിഞ്ഞ വ്യാഴാഴ്ച.യായിരുന്നു. രണ്ട് ദിവസം കൊണ്ട് വർധിച്ചത് 98,226 കേസുകളാണ്. ഇതുവരെ 31358 പേർ മരിച്ചു. പ്രതിദിന കേസുകൾ കുതിച്ചുയരുകയാണ്. പുതിയ കേസുകളുടെ 65.87 ശതമാനവും മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ്. അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 32,221 പോസിറ്റീവ് കേസുകൾ. പശ്ചിമബംഗാൾ, ബിഹാർ, തെലങ്കാന, ഒഡിഷ, ഗുജറാത്ത് സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വർധിക്കുന്നു. ജൂലൈ കറുത്ത മാസമായി തുടരുകയാണ്. ആകെ കൊവിഡ് കേസുകളുടെ 63 ശതമാനവും ഒരു മാസത്തിനിടെയാണ് റിപ്പോർട്ട് ചെയ്തത്.

Story Highlights covid, india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here