Advertisement

കൊവിഡ് വ്യാപനം; കൊല്ലത്ത് കൂടുതൽ നിയന്ത്രണങ്ങൾ

July 25, 2020
Google News 1 minute Read

കൊവിഡ് ആശങ്കയിൽ കൊല്ലം ജില്ലയുടെ മുക്കാൽഭാഗവും അടച്ചു. അൻപത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ആണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 31 ഇടവും ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.

സമ്പർക്ക രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് കൊല്ലം ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 46 പഞ്ചായത്തുകളും രണ്ടു നഗരസഭകളും പൂർണമായി അടച്ചു. പുനലൂർ കൊല്ലം എന്നീ നഗരസഭകളിൽ ഭാഗികമായും നിയന്ത്രണമുണ്ട്. ഇതിൽ തന്നെ 29 പഞ്ചായത്തുകളും 2 നഗരസഭകളും ക്രിട്ടിക്കൽ കണ്ടെയ്ന്റ്‌മെന്റ് സോണുകളാണ്. പതിനേഴ് പഞ്ചായത്തുകളിൽ പൂർണമായും റെഡ് കളർ കോഡഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തലവൂർ ഗ്രാമപഞ്ചായത്ത് ആണ് ജില്ലയിലെ ഏറ്റവും പുതിയ കണ്ടെയ്ന്റ്‌മെന്റ് സോൺ.

Read Also :കൊവിഡ് ആശങ്കയിൽ തിരുവനന്തപുരം ജില്ല

പതിനാല് ക്ലസ്റ്ററുകളാണ് നിലവിൽ ജില്ലയിൽ ഉള്ളത്. ഇന്നലെ മാത്രം തലച്ചിറയിൽ 21 പേർക്ക് രോഗബാധ ഉണ്ടായി. ചടയമംഗലത്ത് പതിമൂന്നും ആലപ്പാട് 11 ഉം പേർക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ ആശങ്ക നിലനിന്നിരുന്ന പ്രദേശങ്ങൾക്കൊപ്പം ചവറ, വയ്ക്കൽ എന്നീ പ്രദേശങ്ങളിലും ഇന്നലെ രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരുന്നു.

അതേസമയം, കൊല്ലം ജില്ലയിലെ എല്ലാ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ വിവരം ലഭ്യമാക്കാൻ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ നിർദേശിച്ചു. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

Story Highlights Covid 19, kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here