Advertisement

കൊവിഡ് ആശങ്കയിൽ തിരുവനന്തപുരം ജില്ല

July 25, 2020
Google News 1 minute Read

നിയന്ത്രണങ്ങൾ തുടരുമ്പോഴും തലസ്ഥാന നഗരിയിൽ കൊവിഡ് ആശങ്ക ഒഴിയുന്നില്ല. തിരുവനന്തപുരത്ത് ലാർജ് ക്ലസ്റ്ററുകൾക്ക് പുറത്തേക്കും രോഗ വ്യാപനം.

അഞ്ച് ലാർജ് ക്ലസ്റ്ററുകളാണ് തിരുവനന്തപുരത്ത് ഉള്ളത്. പൂന്തുറ, പുല്ലുവിള, പുതുക്കുറുച്ചി, ബീമാപ്പള്ളി, അഞ്ചു തെങ്ങ് തുടങ്ങിയ പ്രദേശങ്ങളാണ് ലാർജ് ക്ലസ്റ്റർ വീഭാഗത്തിൽപ്പെടുന്നത്. ഈ പ്രദേശങ്ങളിൽ രോഗവ്യാപനം കുറയുന്നില്ല എന്ന് മാത്രമല്ല, പൂന്തുറ, പുല്ലുവിള, പുതുക്കുറുച്ചി തുടങ്ങിയ പ്രദേശങ്ങൾക്ക് പുറത്തേക്കും രോഗം വ്യാപിക്കുന്ന സാഹചര്യമാണുള്ളത്.

ജില്ലയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരിൽ ഏറെയും പൂന്തുറയിലും പുല്ലുവിളയിലുമാണ്. ഗ്രാമീണ, മലയോര മേഖലകളിൽ നിന്ന് കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2650 പേരാണ് ജില്ലയിൽ ചികിത്സിലുള്ളത്.

20 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോർട്ട് പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ഫസ്റ്റ്‌ലൈൻ സെന്ററുകൾ ജില്ലയിൽ വർധിപ്പിക്കാനാണ് തീരുമാനം.

Story Highlights Covid, thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here