‘ആ ബില്ലില്‍ ഒപ്പിടാന്‍ അവനെ മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു,ഒപ്പിട്ടാല്‍ കുടുങ്ങുമെന്ന് മകന്‍ പറഞ്ഞു’; പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയില്‍ ആരോപണവുമായി മാതാവ്

കഴക്കൂട്ടത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യക്ക് കാരണം മേലുദ്യോഗസ്ഥരുടെ സമ്മര്‍ദമെന്ന് മാതാവ്. ആറ് കോടിയുടെ ബില്ലില്‍ ഒപ്പിടാത്തതിന്റെ പേരില്‍ സമ്മര്‍ദമുണ്ടായെന്ന് പൊലീസ് ഉദ്യോഗസ്ഥനായ ജയ്‌സന്റെ മാതാവ് ട്വന്റിഫോറിനോട് പറഞ്ഞു. ഇന്ന് രാവിലെയാണ് ടെലി കമ്യൂണിക്കേഷന്‍ ഇന്‍സ്‌പെക്ടര്‍ ജയ്‌സണ്‍ അലക്‌സിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. (family’s allegation in Police officer’s death kazhakkoottam)
തിരുവനന്തപുരം കന്റോണ്മെന്റ് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയ ജയ്‌സണ്‍ അലക്‌സിനെ ഇന്ന് രാവിലെ പത്തുമണിയോടെ ചെങ്കോട്ടുകോണത്തെ വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടെലി കമ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് സാധനങ്ങള്‍ വാങ്ങിയ ബില്ലില്‍ മകന്‍ ഒപ്പിട്ടിരുന്നില്ല. ബില്ലില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഒപ്പിട്ടാല്‍ കുടുങ്ങുമെന്നും മകന്‍ പറഞ്ഞതായും ജയ്‌സണിന്റെ അമ്മ ജമ്മ അലക്‌സാണ്ടര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Read Also: വി.മുരളീധരപക്ഷത്തെ വെട്ടിയൊതുക്കി ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക
ജെയ്‌സന്റേത് ആത്മഹത്യയെന്ന് തന്നെയാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights : family’s allegation in Police officer’s death kazhakkoottam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here