പാലക്കാട്ട് കൊവിഡ് മരണം

കേരളത്തിൽ ഒരു കൊവിഡ് മരണം കൂടി. പാലക്കാട് ഇന്ന് കൊവിഡ് മൂലം ഒരാൾ മരിച്ചു. മരിച്ചത് കൊല്ലങ്കോട് സ്വദേശിനി അഞ്ജലിയാണ്. 40 വയസായിരുന്നു. പ്രമേഹ രോഗിയാണ്. തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്ന് മൂന്നാഴ്ച മുൻപാണ് നാട്ടിലെത്തിയത്.
പുലർച്ചെയാണ് മരണമെന്ന് ഡിഎംഒ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയിൽ പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് എത്തിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ബോധരഹിതയായിരുന്നു ഇവർ. ഐസിയുവിലായിരുന്നു ചികിത്സ തുടർന്നിരുന്നത്. ഇതോടെ ജില്ലയിലെ കൊവിഡ് മരണം രണ്ടായി. കടുത്ത പ്രമേഹമാണ് മരണകാരണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇവരുടെ മകന്റെ കൊവിഡ് പരിശോധനാ ഫലം പുറത്തുവരാനുണ്ട്. കൊവിഡ് പ്രാട്ടോക്കോൾ പാലിച്ചായിരിക്കും ശവസംസ്‌ക്കാരം.
Read Also : തൊഴിലുറപ്പ് ജീവനക്കാരിക്ക് കൊവിഡ്; മേപ്പയ്യൂർ പഞ്ചായത്ത് ഓഫീസ് അടച്ചു
നേരത്തെ കാസർഗോഡ് പടന്നക്കാട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. നബീസ ആണ് മരിച്ചത്. 75 വയസായിരുന്നു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
Story Highlights – covid, covid death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here