കൊവിഡ്; തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ കണ്ടെയ്‌മെന്റ് സോണുകള്‍

തൃശൂര്‍ ജില്ലയില്‍ താന്ന്യം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണാക്കി കളക്ടര്‍ ഉത്തരവിട്ടു. കൂടാതെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലായി 21 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണാക്കി. മറ്റത്തൂര്‍-ആറ്, ഏഴ്, 14, 15 വാര്‍ഡുകള്‍, പോര്‍ക്കുളം-പത്താം വാര്‍ഡ്, വലപ്പാട്-13ാം വാര്‍ഡ്, എടത്തിരുത്തി-ഒമ്പതാം വാര്‍ഡ്, കയ്പമംഗലം-12ാം വാര്‍ഡ്, മാള-ഏഴ്, എട്ട്, ഒമ്പത്, 10, 11, 14, 15, 17, 20 വാര്‍ഡുകള്‍, എറിയാട്-നാലാം വാര്‍ഡ്, കടപ്പുറം-ആറ്, ഏഴ്, 10 വാര്‍ഡുകള്‍ എന്നിവയാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്.
അതേസമയം തൃശൂര്‍ കോര്‍പറേഷനിലെ 49ാം ഡിവിഷന്‍ മുഴുവനായും 36ാം ഡിവിഷനിലെ ഹൈറോഡിന് പടിഞ്ഞാറുഭാഗവും റൗണ്ട് സൗത്ത് ഭാഗവും എം.ഒ റോഡിന് കിഴക്കുഭാഗവും ഹൈറോഡ് പി.ഒ റോഡിന് വടക്കുഭാഗവും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി. കുന്നംകുളം നഗരസഭയിലെ 10, 15, 20 ഡിവിഷനുകള്‍ മുഴുവനായും 11ാം ഡിവിഷനിലെ പട്ടാമ്പി റോഡ് ഭാഗവും കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി. കൊരട്ടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡും കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി.
തൃശൂര്‍ ജില്ലയില്‍ 36 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 37 പേര്‍ രോഗമുക്തരായി. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1093 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 660 ആണ്. കെഎസ്ഇ ക്ലസ്റ്ററില്‍ നിന്ന് 12 പേര്‍ക്ക് രോഗം ബാധിച്ചു. കെഎല്‍എഫ് ക്ലസ്റ്ററിലെ രണ്ട് പേര്‍ക്ക് രോഗം ബാധിച്ചു. ബിഎസ്എഫ് ക്ലസ്റ്ററില്‍ ഒരാള്‍ക്കും രോഗ ബാധിതിച്ചു. പട്ടാമ്പി ക്ലസ്റ്ററില്‍ നിന്ന് തൃശൂര്‍ ജില്ലക്കാരായ അഞ്ചു പേര്‍ക്കാണ് രോഗബാധയുണ്ടായത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേരുടെ രോഗ പശ്ചാത്തലം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ആകെ
411 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 18 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.
Story Highlights – covid; More Containment Zones in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here