സഹോദരന്റെ പൊതുമരാമത്ത് കരാറുകളെ കുറിച്ച് വിവരാവകാശം ചോദിച്ചു; കാൽവെട്ട് ഭീഷണിയുമായി ഡിവൈഎഫ്‌ഐ നേതാവ്

സഹോദരന്റെ കരാറുകളെ കുറിച്ച് വിവരാവകാശം ചോദിച്ചതിന് ഡിവൈഎഫ്‌ഐ നേതാവിന്റെ കാൽവെട്ടുമെന്ന ഭീഷണി. പാലക്കാട്, പുതുശ്ശേരി ബ്ലോക്ക് സെക്രട്ടറി ബിജുവാണ് കേട്ടാൽ അറയ്ക്കുന്ന തെറിയോടൊപ്പം അരമണിക്കൂർ മതി തീർക്കാൻ എന്നു ഭീഷണിപ്പെടുത്തുന്നത്. എലപ്പുള്ളി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കൂടിയാണ് ബിജൂ.

എലപ്പുള്ളി പഞ്ചായത്തിലെ മൂന്ന് പേർക്ക് നൽകിയ പൊതുമരാമത്ത് കരാറുകളെ കുറിച്ചുള്ള വിവരാവകാശമാണ് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കൂടിയായ ഡിവൈഎഫ്‌ഐ പുതുശേരി ബ്ലോക്ക് സെക്രട്ടറിയെ ചൊടിപ്പിച്ചത്. വിനോദ് എന്ന കരാറുകാരനെ ‘സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിജുവിന്റെ സഹോദരൻ’ എന്ന് അപേക്ഷയിൽ വിശേഷിപ്പിച്ചത് ഒഴിവാക്കിയില്ലെങ്കിൽ കാല് രണ്ടും തല്ലിയൊടിക്കും എന്നാണ് ഭീഷണി.

Read Also : ഡിവൈഎഫ്‌ഐ നേതാക്കളുടെ വാഹനം കസ്റ്റഡിയിൽ എടുത്തു; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഐഎം നേതാക്കൾ

താൻ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയാണെന്നും ഇരുനൂറ് യൂണിറ്റുകൾ തനിക്കൊപ്പമുണ്ടെന്നും ബിജു പറയുന്നുണ്ട്. അര മണിക്കൂർ മതി നിന്നെ തീർക്കാനെന്നും കേട്ടാലറയ്ക്കുന്ന തെറിയുടെ അകമ്പടിയോടെ നേതാവ് ഭീഷണിപ്പെടുത്തുന്നത് ശബ്ദസന്ദേശത്തില്‍ വ്യക്തമാണ്.

എലപ്പുള്ളി പഞ്ചായത്തിലെ പൊതുമരാമത്ത് പണികളിൽ വ്യാപകമായ ക്രമക്കേടുകൾ ഉണ്ടെന്നാണ് ആരോപണം. അതിനെ ചൊല്ലി സിപിഐഎമ്മിൽ തന്നെ കലാപക്കൊടി ഉയർന്നിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ് ഈ ഭീഷണിയുമെന്നാണ് പറയപ്പെടുന്നത്. വിവരാവകാശ അപേക്ഷയിൽ ഉദ്യോഗസ്ഥർ അല്ലാതെ മറ്റാരും കൈകടത്താൻ പാടില്ലെന്ന വ്യവസ്ഥ പോലും എലപ്പുള്ളി പഞ്ചായത്ത് ലംഘിച്ചിരിക്കുകയാണെന്നാണ് അപേക്ഷകനായ സുരേഷിന്റെ ആരോപണം.

Story Highlights dyfi leader threats complaint, palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top