എറണാകുളത്ത് കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ; കനത്ത ജാഗ്രത

എറണാകുളം ജില്ലയിൽ കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ. തുറവൂർ വാർഡ് 4, 14, തിരുവാണിയൂർ വാർഡ് 7, കളമശേരി ഡിവിഷൻ 6, ചേരാനല്ലൂർ വാർഡ് 17 എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. കൊവിഡ് സമൂഹ വ്യാപന സാധ്യത മുന്നിൽ കണ്ട് എറണാകുളത്ത് കനത്ത ജാഗ്രതയാണ് ഉള്ളത്.

ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച 69 ൽ 61 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ആലുവ, കുമ്പളം, തൃക്കാക്കര സ്വദേശികളായ മൂന്ന് പൊലീസുകാർ, കീഴ്മാട് പഞ്ചായത്തിലെ ആരോഗ്യപ്രവർത്തകൻ, തുറവൂർ സ്വദേശിയായ കുട്ടി ഉൾപ്പടെയാണ് സമ്പർക്കരോഗബാധിതർ. ചെല്ലാനം ആലുവ ക്‌ളസ്റ്ററുകളിൽനിന്ന് കൂടുതൽ രോഗബാധിതർ ഉണ്ടായി. ചെല്ലാനം ആലുവ ക്‌ളസ്റ്ററുകളിൽ രോഗം നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമങ്ങൾക്കൊപ്പം പൊലീസ് നിരീക്ഷണവും ശക്തിപ്പെടുത്തി.

Read Also :സംസ്ഥാനത്ത് ഒരു കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

ആലുവ ക്‌ളസ്റ്ററിൽ ഇന്നും പൊലീസ് റൂട്ട് മാർച്ച് നടത്തും. നാൽത്തിമൂന്ന് പെർക്ക് കോവിഡ് സ്ഥിരീകരിച്ച ക്‌ളോസ്ഡ് ക്‌ളസ്റ്ററായ തൃക്കാക്കര കരുണാലയത്തിലെ ഗുരുതരമായ സ്ഥിതി കണക്കിലെടുത്ത് ജില്ലയിലെ വയോജനസദനങ്ങളിൽ ജില്ല ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചു.

Story Highlights Covid 19, Ernakulam, Containment zone

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top