സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കാസർഗോഡ് പടന്നക്കാട് സ്വദേശി നബീസ ആണ് മരിച്ചത്. 75 വയയായിരുന്നു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം നാലായി.

അതേസമയം, കൊവിഡ് പ്രതിരോധത്തിന്റെ മൂന്നാംഘട്ടത്തിലാണ് കാസർഗോഡ് ജില്ലയിൽ മരണം റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്. കഴിഞ്ഞ നാല് ദിവസം മുൻപാണ് ജില്ലയിൽ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്ത് തുടങ്ങിയത്.

Story Highlights -covid, kasargod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top