Advertisement

സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ചികിത്സ; സര്‍ക്കാര്‍ റഫര്‍ ചെയ്താല്‍ സൗജന്യം, നിരക്ക് നിശ്ചയിച്ച്സര്‍ക്കാര്‍ ഉത്തരവിറക്കി

July 25, 2020
Google News 2 minutes Read
covid kerala private hospital

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച്സര്‍ക്കാര്‍ ഉത്തരവിറക്കി. എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും ഏകീകൃത നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ റഫര്‍ ചെയ്താല്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ സൗജന്യമായിരിക്കും. കാരുണ്യ പദ്ധതിയിലെ ഗുണഭോക്താക്കളുടെ ചെലവ് സംസ്ഥാന ആരോഗ്യ ഏജന്‍സി വഹിക്കും.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളിലൂടെ മാത്രം ചികിത്സ നല്‍കിയാല്‍ മതിയാവില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. ചികിത്സയ്ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്വകാര്യ ആശുപത്രികളേയും പരിധിയില്‍ കൊണ്ടുവരുന്നത്. കൊവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്നചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും ആരോഗ്യ വകുപ്പ് പുറത്തിറക്കി. കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികള്‍ക്കാണ് അനുമതി.കൊവിഡ് ചികിത്സ ലഭ്യമാക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ജനറല്‍ വാര്‍ഡ് 2300 രൂപ, എച്ച്ഡിയു 3300 രൂപ, ഐസിയു 6500 രൂപ, ഐസിയു വെന്റിലേറ്റര്‍ 11,500 രൂപ എന്നിങ്ങനെയാണ് നിശ്ചയിക്കപ്പെട്ട പ്രതിദിന നിരക്കുകള്‍.ഇതിന് പുറമേ പിപിഇ കിറ്റിനുള്ള ചാര്‍ജും ഈടാക്കാം. ആര്‍ടിപിസിആര്‍ പരിശോധന 2750 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്സ്പേര്‍ട്ട് നാറ്റ് 3000 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് വണ്‍) 1500 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് ടു) 1500 രൂപ എന്നിങ്ങനെ പരിശോധനയ്ക്കുള്ള നിരക്കും നിശ്ചയിച്ചിട്ടുണ്ട്.സ്വകാര്യ ആശുപത്രികളിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ റഫര്‍ ചെയ്യുന്ന കൊവിഡ് രോഗികളുടെ ചികിത്സ ചെലവ് സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കും.കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ കൊവിഡ് ചികിത്സ ചെലവ് പൂര്‍ണമായും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും ഏറ്റെടുക്കും.

Story Highlights government fixed rates of covid treatment private hospitals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here