ഇന്ത്യയിൽ കൊവിഡ് കേസുകൾ പതിമൂന്ന് ലക്ഷത്തിലേക്ക്

covid

രാജ്യത്തെ കൊവിഡ് കേസുകൾ പതിമൂന്ന് ലക്ഷത്തിലേക്ക് കടക്കുന്നു. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായി.

നാഗാലാൻഡ് തലസ്ഥാനമായ കൊഹിമയിൽ ഇന്ന് മുതൽ ഈ മാസം 31 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കോയമ്പത്തൂരിൽ ഇന്ന് വൈകിട്ട് അഞ്ച് മുതൽ തിങ്കളാഴ്ച രാവിലെ ആറ് വരെ സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും. ഉത്തർപ്രദേശിലെ ഝാൻസി ജയിലിൽ 127 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Read Also : വയനാട് ജില്ലയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ്; ആറു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 88 മരണവും 6,785 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ മരണം 3320ഉം പോസിറ്റീവ് കേസുകൾ 1,99,749ഉം ആയി. ചെന്നൈയിൽ 1299 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

കർണാടകയിൽ 24 മണിക്കൂറിനിടെ 110 പേർ മരിച്ചു. ഇതിൽ അൻപതും ബംഗളൂരുവിലാണ്. സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകൾ 85,870 ആണ്. ആകെ മരണം 1,724 ആയി. ആന്ധ്രയിൽ പ്രതിദിന കേസുകൾ 8000 കടന്നു. 24 മണിക്കൂറിനിടെ 8147 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 49 പേർ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 80,858ഉം മരണം 933ഉം ആയി.

പശ്ചിമബംഗാളിൽ 2,216 പുതിയ കേസുകളും 35 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകൾ 53,973ഉം മരണം 1,290ഉം ആയി. ഉത്തർപ്രദേശിൽ 2,667ഉം, ബിഹാറിൽ 1820ഉം, തെലങ്കാനയിൽ 1,640ഉം, ഒഡിഷയിൽ 1594ഉം, ഗുജറാത്തിൽ 1,068ഉം, ഡൽഹിയിൽ 1025ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

Story Highlights covid, india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top