രാഹുൽ ഗാന്ധി ആൾക്കുട്ടത്തിനിടയിൽ തന്റെ മൊബൈൽ ഫോണിൽ ഒരു സ്ത്രീയുടെ ചിത്രം നോക്കുന്നുവെന്ന് വ്യാജ പ്രചരണം [ 24 Fact Check]

rahul gandhi old image morphed 24 fact check

-/ അശ്വതി ഗോപി

രാഷ്ട്രീയ ജീവിതത്തിലുടനീളം നിരവധി വ്യക്തിപരമായ അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് രാഹുൽ ഗാന്ധിക്ക്. വ്യാജ വാർത്തകളായും ചിത്രങ്ങളായുമൊക്കെ അദ്ദേഹത്തനെതിരായ പ്രചാരണങ്ങൾ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് അടുത്തിടെയായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

rahul gandhi old image morphed 24 fact check

രാഹുൽ ഗാന്ധി ആൾക്കുട്ടത്തിനിടയിൽ വെച്ച് തന്റെ മൊബൈൽ ഫോണിൽ ഒരു സ്ത്രീയുടെ ചിത്രം നോക്കുന്നു എന്ന രീതിയിലാണ് പ്രചാരണം. പ്രധാനമന്ത്രി ആകാൻ ആഗ്രഹിക്കുന്ന ആളിന്റെ പെരുമാറ്റം നോക്കൂ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിക്കുന്നത്.

സത്യമെന്ത് ?

2016 ലെ ഫോട്ടോയാണ് മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്ന് ട്വന്റിഫോർ ഫാക്ട് ചെക്ക് ടീമിന്റെ അന്വേഷണത്തിൽ വ്യക്തമായി. നോട്ട് നിരോധന സമയത്ത് ആയിരം രൂപയുടെ നോട്ടുകൾ മാറാനായി ഡൽഹിയിലെ ബാങ്കിൽ ക്യൂ നിൽക്കുന്ന ഫോട്ടോയാണ്
മോർഫ് ചെയ്ത് പ്രചരിക്കുന്നത്. റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്താൽ ഈ ഫോട്ടോ ഇപ്പോഴും കാണാൻ കഴിയും. 2018 ൽ മാത്രം പതിനൊന്നായിരത്തിലധികം പേർ ഈ വ്യാജ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്.

രാഷ്ട്രീയ എതിരാളികളെ നേരിടാൻ ഏതറ്റം വരേയും പോകും ചിലർ. ഇത് വെറും കൗതുകമായി കണ്ട് ഷെയർ ചെയ്യുന്നതിന് മുൻപ് ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച് നമ്മൾ അറിയണം.

Story Highlights

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top