Advertisement

പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള ചട്ടത്തിൽ വെള്ളം ചേർത്തു; വിമർശനവുമായി ഊർജിത് പട്ടേൽ

July 25, 2020
Google News 2 minutes Read

റിസർവ് ബാങ്കിന്റെ അധികാരങ്ങൾ ദുർബലപ്പെടുത്തിയതിനും പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള ചട്ടത്തിൽ വെള്ളം ചേർത്തതായി റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ. വായ്പാ തിരിച്ചടവുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് 2014 മുതലുള്ള ശ്രമങ്ങളെയാണ് ഇത് ഇല്ലാതാക്കിയതെന്ന് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ രൂക്ഷമായ ഭായിൽ വിമർശിച്ചു.

തന്റെ പുതിയ പുസ്തകമായ ഓവർഡ്രാഫ്റ്റ്-സേവിംഗ് ദി ഇന്ത്യൻ സേവർ എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇതു സംബന്ധിച്ച കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

‘സുപ്രിംകോടതിയുടെ 2019- ലെ വിധിയിൽ ആർബിഐയുടെ 2018-ലെ പാപ്പർ നടപടിക്കുള്ള ഉത്തരവ് പ്രശ്നമാണെന്ന് പറഞ്ഞിരുന്നില്ലെന്നും എന്നാൽ, ജൂണിൽ റിസർവ് ബാങ്ക് സർക്കുലറിൽ വെള്ളം ചേർത്തവെന്നും. ഈ നടപടി വായ്പാ തിരിച്ചടവ് മുടക്കുന്നവരെ രക്ഷപ്പെടുത്താനുല്‌ളതാണെന്ന് ഊർജിത് പട്ടേൽ ആരോപിച്ചു.

പട്ടേൽ ഗവർണറായിരുന്നപ്പോൾ 2018 ഫെബ്രുവരിയിൽ പുറത്തിറക്കിയ സർക്കുലറിൽ, വായ്പാ തിരിച്ചടവ് വൈകിക്കുന്നവരേയും മുടക്കം വരുത്തുന്നവർക്കെതിരെയും വേഗത്തിൽനാഷണൽ (കമ്പനി ലോ ട്രിബ്യൂണലിൽ) നടപടിയെടുക്കാൻ സഹായിച്ചിരുന്നു.

2018-ലെ ഉത്തരവ് റദ്ദാക്കുന്നത് മൊത്തം ചട്ടത്തെ ദുർബലമാക്കിയതായി ഊർജിത് പട്ടേൽ പുസ്തകത്തിൽ പറയുന്നു. 2018-ലാണ് സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഊർജിത് പട്ടേൽ രാജിവയ്ക്കുന്നത്.

Story Highlights – rules for declaring bankruptcy; Urjit Patel with criticism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here