വികാസ് ദുബെയുടെ മരണത്തിന് പിന്നാലെ പിതാവ് ഹൃദയാഘാതം സംഭവിച്ച് മരിച്ചു ? പ്രചാരണം വ്യാജം [ 24 Fact Check]

- ക്ലിൻഡി സി കണ്ണാടി
ഗൂണ്ടാ തലവൻ വികാസ് ദുബെയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ രണ്ടാഴ്ച മുൻപേ മാധ്യമങ്ങൾ ചർച്ച ചെയ്ത് കഴിഞ്ഞതാണ്. ഇപ്പോൾ വികാസ് ദുബെയുടെ പിതാവുമായി ബന്ധപ്പെട്ട് ഒരു വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വികാസ് ദുബെയുടെ മരണത്തിന് പിന്നാലെ പിതാവ് ഹൃദയാഘാതം വന്നു മരിച്ചുവെന്നാണ് വ്യാജ പ്രചാരണം.
ജസ്റ്റ് അനതർ ആക്ടിവിസ്റ്റ് ഹിന്ദു എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വ്യാജ വാർത്ത ട്വീറ്റ് ചെയ്തിരിക്കുന്നത്. എഎൻഐയിൽ നിന്നുള്ള ചിത്രവും ഈ വ്യാജ വാർത്തയിൽ ചേർത്തിട്ടുണ്ട്.
എഎൻഐ ചിത്രം കണ്ടതോടെ ഇത് സത്യമാണെന്ന ധാരണയിൽ ആയിരക്കണക്കിന് ഷെയറുകളാണ് ഈ വ്യാജ വാർത്തയ്ക്ക് ലഭിച്ചത്. എന്നാൽ ട്വന്റിഫോർ ഫാക്ട് ചെക്ക് ടീം നടത്തിയ അന്വേഷണത്തിൽ വാർത്ത വ്യാജമാണെന്ന് കണ്ടെത്തി.
വികാസ് ദുബെയുടെ അച്ഛൻ മരിച്ചിട്ടില്ല എന്നതാണ് സത്യം. വാർത്ത വ്യാജമാണെന്ന് പറഞ്ഞ് ഉത്തർ പ്രദേശ് പൊലീസും രംഗത്തെത്തിയിട്ടുണ്ട്.
Story Highlights – vikas dubey father death 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here