ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായി ആറന്മുള കണ്ണാടി നിർമാണ തൊഴിലാളികൾ

പേരും പെരുമയും ഏറെയാണ് ആറന്മുള കണ്ണാടിക്ക്. അത് കൊണ്ട് തന്നെ മലയാള നാട്ടിലും മറുനാട്ടിലും ആവശ്യക്കാരും ഏറെയാണ്. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ചരിത്ര പ്രസിദ്ധമായ ആറന്മുള കണ്ണാടിയുടെ വിപണന മേഖലയും കനത്ത പ്രതിസന്ധിയിലാണ്. ലോക്ക്ഡൗൺ കാലം ആറന്മുള കണ്ണാടി നിർമാണ മേഖലയിലെ തൊഴിലാളികളുടെ തിളക്കം കെടുത്തി.

Read Also : ‘ആറന്മുളയിൽ നിന്ന് 24നു വേണ്ടി വീണ ജോർജ്’; തത്സമയ റിപ്പോർട്ടറായി എംഎൽഎ: വീഡിയോ

നിർമാണം പൂർത്തിയായ നിരവധി ആറന്മുള കണ്ണാടികളാണ് ആവശ്യക്കാരെ കാത്തിരിക്കുന്നത്. കൊവിഡ് മാറി വിപണി തിരിച്ച് വരും എന്ന പ്രതീക്ഷയിലാണ് നിർമാണ തൊഴിലാളികൾ. രണ്ട് പ്രളയ കാലം അതിജീവിച്ച് കരകയറാൻ തുടങ്ങിയ ഇവരുടെ ജീവിതത്തിൽ കൊവിഡ് വീണ്ടും കരിനിഴൽ വിഴ്ത്തി. ഇനി ആറന്മുള കണ്ണാടി വിപണി സജീവമാകാൻ വർഷങ്ങൾ വേണ്ടിവരുമെന്ന് ഇവർ പറയുന്നു.

വിപണി തകർന്നതോടെ ഈ മേഖലയിലെ തൊഴിലാളികളിൽ പലരും ഇപ്പോൾ മറ്റ് ജോലികൾ തേടി പോവുകയാണ്. പ്രതിസന്ധി നേരിടുന്ന ആറന്മുള കണ്ണാടി നിർമാണ മേഖലയെ കരകയറ്റാൻ സർക്കാർ അനുകൂല നടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ തൊഴിലാളികൾ.

Story Highlights aranmula mirror, lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top