പ്രളയക്കെടുതിയിൽ വലഞ്ഞ് അസമും ബീഹാറും; ആകെ മരണം 110

അസമും ബീഹാറും പ്രളയ കെടുതിയിൽ വലയുന്നു. അസമിൽ മരണം 100 കടന്നു .അസമിലെ 27 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചുവെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ബീഹാറിൽ 10 പേർ മരിച്ചു. വരുംദിവസങ്ങളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Also : വെള്ളപ്പൊക്ക കെടുതിയിൽ വലഞ്ഞ് അസം, ബിഹാർ സംസ്ഥാനങ്ങൾ
ഒരാഴ്ചയിലധികമായി അസം, ബീഹാർ സംസ്ഥാനങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. അസമിൽ 26 ജില്ലകളിലെ 2500 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 27,79,000 ആളുകളെ പ്രളയം ബാധിച്ചു. ബ്രഹ്മപുത്രയും പോഷകനദികളും കരകവിഞ്ഞൊഴുകുന്നത് ദുരിതത്തിൻ്റെ ആക്കം കൂട്ടി. ഗുവാഹട്ടി, തേസ്പൂർ, ദുബ്രി, ഗോൽപാറ എന്നിവിടങ്ങളിൽ കനത്ത നാശനഷ്ടം ഉണ്ടാക്കി. 50,000 പേരെയാണ് 564 ദുരിതാശ്വാസ ക്യാമ്പുകളിലായി പാർപ്പിച്ചിരിക്കുന്നത്. കാസിരംഗ ദേശീയ ഉദ്യാനത്തിലെ 129 മൃഗങ്ങൾ ചത്തു. വെള്ളപ്പൊക്കത്തിൽ 102 പേർക്കും മണ്ണിടിച്ചിലിൽ 26 പേർക്കും സംസ്ഥാനത്ത് ജീവൻ നഷ്ടമായി.
Read Also : ജീവനെടുക്കുന്ന പ്രളയം തന്നെ ജീവന് രക്ഷയേകുമ്പോൾ…കാസിരംഗയിലെ പ്രളയത്തെ കുറിച്ച് വനഡയറക്ടർ
ബീഹാറിൽ മഴക്കെടുതി 9 ലക്ഷം പേരെ ബാധിച്ചു. കോസി, ഗഢ്ക്ക്, ബാഗ്മതി എന്നീ നദികൾ അപകടനിലയും കവിഞ്ഞാണ് ഒഴുകുന്നത്. വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, മുസാഫർപൂർ, ഗോപാൽഗഞ്ച് ജില്ലകളിൽ ദുരിതത്തിൻ്റെ വ്യാപ്തി കൂട്ടി. എൻഡിആർഎഫിൻ്റെ 22 ടീമുകളെ ബിഹാറിലെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. സിക്കിം, മേഘാലയ, പശ്ചിമബംഗാൾ, അരുണാചൽ പ്രദേശ് തുടങ്ങിയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൊവിഡ് ഭീതിക്കൊപ്പം പ്രളയവും കാരണം പ്രതിസന്ധിയിലൂടെയാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ കടന്നുപോകുന്നത്.
Story Highlights – assam bihar flood
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here