എങ്ങനെയാ കാരറ്റ് ബിരിയാണി ഉണ്ടാക്കുക? പഠിപ്പിച്ച് ആറ് വയസുകാരൻ

ബിരിയാണി ഉണ്ടാക്കാൻ പഠിപ്പിച്ച് ആറ് വയസുകാരൻ. ത്രിനാഥ് എന്ന കൊച്ചു മിടുക്കനാണ് യൂട്യൂബിൽ ക്യാരറ്റ് ബിരിയാണി ഉണ്ടാക്കാൻ പഠിപ്പിച്ച് സൈബൽ ലോകത്ത് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ കുട്ടി വ്‌ളോഗറുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
Read Also : ‘റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ’ വൈറൽ വിഡിയോയിലെ മിടുക്കൻ ആരെന്നറിയാമോ?
‘ആദ്യം അച്ഛൻ അവിടെ എടുത്ത് വച്ചിരിക്കുന്ന ക്യാരറ്റ് എടുത്ത് മുറിക്കണം. പിന്നീട് ചട്ടിയില്ലേ… മീൻ പൊരിക്കണ ചട്ടി.. എടുത്ത് വയ്ക്കുക. ബാക്കി ചോറ് എടുത്ത് വയ്ക്കണം കെട്ടോ അതിന് മുൻപ്… ക്യാരറ്റ് ഈ ചട്ടിയിലിട്ട് വറുക്കണം. പിന്നീട് അതില് ചോറിടണം….’അങ്ങനെ തുടങ്ങുന്നു ഈ കുട്ടി ബിരിയാണി വിവരണം. ആടിയും കൊഞ്ചിയുമാണ് ഒന്നാം ക്ലാസുകാരൻ എങ്ങനെയാണ് ബിരിയാണി ഉണ്ടാക്കുന്നതെന്ന് പറഞ്ഞ് തരുന്നത്. ഗുരുവായൂരിലെ പ്രശസ്ത ഫോട്ടോഗ്രാഫർ മധു കാവിലിന്റെ മകനാണ് ത്രിനാഥ്.
Story Highlights – biriyani making, viral, kid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here