സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

covid

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മലപ്പുറം തിരൂരിൽ ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു മരണം. തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദറാണ് മരിച്ചത്. 71 വയസായിരുന്നു.

Read Also : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തലശേരി സ്വദേശിനി

അബ്ദുൾ ഖാദറിന് കൊവിഡ് സ്ഥിരീകരിച്ചത് ഈ മാസം 19നാണ്. ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അബ്ദുൾ ഖാദറിന് ന്യൂമോണിയയും ശ്വാസതടസവും ഉണ്ടായിരുന്നു. ഇന്നലെ സംസ്ഥാനത്ത് അഞ്ച് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. വയനാട്, പാലക്കാട്, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലാണ് കൊവിഡ് മരണങ്ങളുണ്ടായത്.

Story Highlights covid, covid death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top