കാർഗിലിൽ ജീവൻ വെടിഞ്ഞ സൈനികനുമായി അപൂർവ സൗഹൃദം കാത്തുസൂക്ഷിച്ച കശ്മീരി പെൺക്കുട്ടി

കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികനുമായി അപൂർവ സൗഹൃദം കാത്തുവച്ച ഒരു കാശ്മീരി പെൺകുട്ടിയുണ്ട്. ഈ സൗഹൃദം സൈനികനായ വിജയന്ത് ഥാപ്പറിന്റെ ഓർമകൾക്ക് വീണ്ടും ചിറക് മുളപ്പിക്കുന്നു. റുക്‌സാന എന്ന കശ്മീരി പെൺകുട്ടിയെയാണ് കുപ്വാരയിലെ ഖാഡി ഗ്രാമത്തിൽ നിയമനം ലഭിച്ച വിജയാന്ത് ഥാപ്പർ അവിചാരിതമായി പരിചയപ്പെട്ടത്.
ഭീകരവാദികളും പട്ടാളക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ പൊലിഞ്ഞുപോയ പിതാവിന്റെ ഓർമകളിൽ ജീവിക്കുന്ന ആ പെൺകുട്ടി ഥാപ്പറിന്റെ അടുത്ത കൂട്ടുകാരിയായി. സംസാരശേഷി നഷ്ടമായ കുഞ്ഞു റുക്‌സാനയുടെ വല്യ പുഞ്ചിരി ഥാപ്പറിന്റെ വാത്സല്യം പിടിച്ചുപറ്റി. ഥാപ്പർ നാട്ടിലേക്കെഴുതുന്ന ഓരോ കത്തുകളിലും കുഞ്ഞു റുക്‌സാന നിറഞ്ഞു. പക്ഷേ റുക്‌സാനയുടെ പുഞ്ചിരി മായ്ച്ച് കാർഗിൽ യുദ്ധം ഥാപ്പറിന്റെ ജീവൻ കവർന്നെടുത്തു. മകനെ നഷ്ടമായെങ്കിലും അവന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ തേടി മുടങ്ങാതെ ഥാപ്പറിന്റെ രക്ഷിതാക്കളെത്തുന്നുണ്ട്.
Read Also : കാർഗിലിൽ പൊലിഞ്ഞ അഭിമാന ജീവനുകൾ…
ഗുർമേഹറിന്റെയും കഥ സമാനമാണ്.അച്ഛൻ മൻദീപ് സിംഗ് കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെടുമ്പോൾ ഗുർമേഹറിന് രണ്ട് വയസ് മാത്രം പ്രായം. ആ കൊച്ചുപെൺകുട്ടിയുടെ മനസ് നിറയെ പിതാവിന്റെ മരണത്തിന് കാരണക്കാരനായ പാകിസ്താനിയോടുള്ള വിദ്വേഷമായിരുന്നു. പക്ഷേ പാകിസ്താനല്ല, യുദ്ധമാണ് അച്ഛനെ കൊന്നതെന്ന് അമ്മ അവളെ പഠിപ്പിച്ചു. പാകിസ്താനികളെല്ലാം ശത്രുക്കളല്ലെന്ന് ജീവിതം അവളിൽ തിരിച്ചറിവുണ്ടാക്കി. ഇന്ന് മേഹർ യുദ്ധത്തിനെതിരായ സമരത്തിലാണ്. യുദ്ധം ഗുർമേഹറിനെയും റുക്‌സാനയെയും പഠിപ്പിച്ച പാഠങ്ങളൊന്നാണ്. സമാധാനമെന്ന പാഠമാണ് ഇരുവരെയും യുദ്ധം പഠിപ്പിച്ചത്.
Story Highlights – kargil, captain vijay dhapar, ruksana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here