കോട്ടയത്ത് 54 പേര്‍ക്ക് കൊവിഡ്; ആലപ്പുഴയിൽ 46 പേർക്ക് കൊവിഡ്: സമ്പർക്കരോഗികളുടെ എണ്ണം വളരെ കൂടുതൽ

കോട്ടയം ജില്ലയിൽ ഇന്ന് 54 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 41 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ വിദേശത്തു നിന്നും വന്നതാണ്. എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഒരാള്‍ ഉള്‍പ്പെടെ 38 പേര്‍ രോഗമുക്തരായി. ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 414 ആയി.
Read Also : ഇന്ന് 927 പേർക്ക് കൊവിഡ്; 733 പേർക്ക് സമ്പർക്കം; 689 പേർ രോഗമുക്തരായി
ആലപ്പുഴ ജില്ലയിൽ 46 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7 പേർ വിദേശത്തുനിന്നും രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 33 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രണ്ട് ഐടിബിപി ഉദ്യോഗസ്ഥർക്കും ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
Read Also : സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചത് 733 പേര്‍ക്ക്; 67 പേരുടെ ഉറവിടം വ്യക്തമല്ല
സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്താണ് ഏറ്റവുമധികം രോഗബാധിതർ. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച 175 പേരിൽ 164 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 689 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് രണ്ട് മരണവും ഉണ്ടായി.
Story Highlights – kottayam alappuzha covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here