കൊല്ലത്ത് രണ്ട് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി; കൂടുതൽ നിയന്ത്രണങ്ങൾ

കൊല്ലം ജില്ലയിൽ രണ്ട് പഞ്ചായത്തുകൾ കൂടി കണ്ടെയ്ൻമെന്റ് സോണാക്കി. മൈലം, പട്ടാഴി വടക്കേക്കര എന്നീ പഞ്ചായത്തുകളിലാണ് പുതുതായി കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പുനലൂർ നഗരസഭയിലെ അഞ്ച് വാർഡുകളും കണ്ടൈൻറ്‌മെൻറ് സോൺ പട്ടികയിൽ ഉൾപ്പെടുത്തി.

കൊല്ലം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം ഉയരുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മൈലം പഞ്ചായത്തിനെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ ഉൾപ്പെടുത്തി. പുനലൂർ നഗരസഭയിലെ കലയനാട്, ഗ്രേസിങ് ബ്ലോക്ക്, താമരപ്പള്ളി, കാരയ്ക്കാട്, വാളക്കോട് എന്നീ വാർഡുകളെയും പുതിയ കണ്ടെയ്ൻമെന്റ് സോണാക്കി. അതേസമയം, പൂതക്കുളം ഗ്രാമപഞ്ചായത്തിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. നിലവിൽ ജില്ലയിൽ 51 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയന്ത്രണമുണ്ട്. ഇതിൽ 49 ഇടവും പൂർണമായി അടച്ചു. 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളാണ്. 14 ക്ലസ്റ്ററുകളാണ് ജില്ലയിലുള്ളത്.

Read Also :എറണാകുളത്ത് ഗ്യാസ് ഏജൻസി ജീവനക്കാരന് കൊവിഡ്

ഇന്നലെ ജില്ലയിൽ രോഗബാധിതരായ 80 പേരിൽ 65 പേർക്കും സമ്പർക്കത്തിലൂടെ ആയിരുന്നു രോഗബാധ ഉണ്ടായത്. ഇതിൽ ആറു പേരുടെ രോഗ ഉറവിടം ഇതുവരെയും കണ്ടെത്തിയിട്ടില്ല. രണ്ട് ആരോഗ്യ പ്രവർത്തകർക്കും ജില്ലയിൽ രോഗബാധ ഉണ്ടായിരുന്നു. കൂടുതൽ പ്രദേശങ്ങളിൽ രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കടുത്ത ജാഗ്രതയിലാണ് ജില്ല.

Story Highlights coronavirus, kollam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top