ഇന്ന് രണ്ട് മരണം; മലപ്പുറത്തിന് പിന്നാലെ കാസർഗോഡും കൊവിഡ് രോഗി മരിച്ചു

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം. മലപ്പുറത്തിന് പിന്നാലെ കാസർഗോഡും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 61 ആയി.

മലപ്പുറം തിരൂരങ്ങാടിയിൽ 71കാരനായ അബ്ദുൽ ഖാദറാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ന്യൂമോണിയയും ശ്വാസതടസവും മൂലം മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഈ മാസം 19നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

കാസർഗോഡ് കുമ്പളയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ആരിക്കാടി സ്വദേശി അബ്ദുൽ റഹ്മാൻ (70) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കാസർഗോഡ്, വയനാട്, പാലക്കാട് എന്നിവിടങ്ങളിലും എറമാകുളത്ത് രണ്ട് മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

Story Highlights Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top