നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു

actress vijayalakshmi tries committing suicide

നടി വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാം തമിഴർ പാർട്ടി നേതാക്കളായ സീമൻ, പനങ്കട്ടു പാദൈ എന്നിവരുടെ അനുയായികൾ വിജയലക്ഷ്മിയെ മാനസികമായി പീഡിപ്പിച്ചതിന് പിന്നാലെയാണ് താരം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിലവിൽ ചെന്നൈ ആശുപത്രിയിൽ ചികിത്സയിലാണ് താരം.

ഫ്രണ്ട്‌സ്, ബോസ് എങ്കിര ഭാസ്‌കരൻ, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് വിജയലക്ഷ്മി. മലയാള ചിത്രമായ ദേവദൂതനിലും വിജയലക്ഷ്മി പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. നടനും രാഷ്ട്രീയ പ്രവർത്തകനുമായ സീമനെതിരെ ശബ്ദമുയർത്തിയതിന് വിജയലക്ഷ്മി വാർത്തകളിൽ അടുത്തിടെ ഇടംപിടിച്ചിരുന്നു.

സീമനും അദ്ദേഹത്തിന്റെ അണികളും കാരണം താൻ കഴിഞ്ഞ നാല് മാസമായി കടുത്ത മാനസിക സമ്മർദം അനുഭവിച്ചുവരികയാണെന്ന് നടി വീഡിയോ സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇത് തന്റെ അവസാന വീഡിയോ ആണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സമൂഹമാധ്യമങ്ങളിൽ താരം വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തത്. തന്റെ മരണം എല്ലാവരുടേയും കണ്ണു തുറപ്പിക്കുമെന്നും വിജയലക്ഷ്മി പറഞ്ഞു.
തുടർന്ന് അമിത അളവിൽ ഗുളിക കഴിഞ്ഞ വിജയലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

Story Highlights actress vijayalakshmi tries committing suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top