മമ്മൂട്ടിയുടെ ജീവിതം പറഞ്ഞ് ‘ചമയങ്ങളുടെ സുൽത്താൻ’

മമ്മൂട്ടിയുടെ ജീവിതം പറയുന്ന ഡോക്യുമെന്ററി’ചമയങ്ങളുടെ സുൽത്താൻ’ പുറത്തിറങ്ങി. പബ്ലിസിറ്റി ഡിസൈനർ ആയ സാനി യാസാണ് ഡോക്യുമെന്ററിയുടെ രചനയും സംവിധാനം നിർവഹിച്ചത്. നടി അനു സിത്താരയാണ് മമ്മൂട്ടിയുടെ ജീവിതത്തിലെ സംഭവബഹുലമായ അനുഭവങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

വൈശാഖ് സി. വടക്കേവീട്, സഫ സാനി എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ഡോക്യുമെന്ററിയുടെ സംഗീതം സുമേഷ് സോമസുന്ദർ ആണ് ഒരുക്കിയത്. വരികൾ എഴുതിയിരിക്കുന്നത് സരയു മോഹൻ. ലിന്റോ കുര്യനും സാനിയാസും ഒരുമിച്ചാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സിനാൻ ചത്തോലി, വിഷ്ണു പ്രസാദ്. അസോസിയേറ്റ് ഡയറക്ടർ തേജസ് കെ ദാസ്. വിവരണം ഷഹനീർ ബാബു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top