Advertisement

മഴ: ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റിലെ നാലാം ദിനം ഉപേക്ഷിച്ചു

July 27, 2020
Google News 2 minutes Read
england west indies rain

കനത്ത മഴയെ തുടർന്ന് ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് മൂന്നാം ടെസ്റ്റിലെ നാലാം ദിനം ഉപേക്ഷിച്ചു. 8 വിക്കറ്റും ഒരു ദിവസവും ബാക്കി നിൽക്കെ 389 റൺസാണ് വിൻഡീസിൻ്റെ വിജയലക്ഷ്യം. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 399 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസ് രണ്ട് വിക്കറ്റിന് 10 റൺസ് എന്ന നിലയിൽ പതറുമ്പോഴാണ് മൂന്നാം ദിനം കളി അവസാനിപ്പിച്ചത്.

Read Also : കൊറോണ ഇടവേളക്ക് ശേഷം ആദ്യമായി ഇംഗ്ലണ്ടിലെ ക്രിക്കറ്റ് മത്സരം കാണാൻ കാണികൾക്ക് പ്രവേശനം

ആദ്യ ഇന്നിംഗ്സിൽ വിൻഡീസിനെ തകർത്ത സ്റ്റുവർട്ട് ബ്രോഡ് തന്നെയാണ് രണ്ടാം ഇന്നിംഗ്സിലും ആതിഥേയർക്കായി തിളങ്ങിയത്. സ്കോർബോർഡിൽ റൺസ് ആകുന്നതിനു മുൻപ് തന്നെ ജോൺ കാംപ്ബെല്ലിനെ ജോ റൂട്ടിൻ്റെ കൈകളിൽ എത്തിച്ച ബ്രോഡ് 4 റൺസെടുത്ത നൈറ്റ് വാച്ച്മാൻ കെമാർ റോച്ചിനെയും പുറത്താക്കി. വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറാണ് റോച്ചിനെ പിടികൂടിയത്. ഇതോടെ മത്സരത്തിൽ ബ്രോഡിന് ആകെ 8 വിക്കറ്റ് ആയി.

Read Also : റോറി ബേൺസ് 90; ലീഡ് 398: ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് ഇംഗ്ലണ്ട്

172 റൺസിൻ്റെ ലീഡുമായാണ് രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് ഇറങ്ങിയത്. ഇംഗ്ലണ്ടിനായി ആദ്യ വിക്കറ്റിൽ തന്നെ സിബ്‌ലിയും ബേൺസും ചേർന്ന് 114 റൺസ് കണ്ടെത്തി. 56 റൺസെടുത്ത സിബ്‌ലിയെ ജേസൻ ഹോൾഡർ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ റൂട്ട് അനായാസം ബാറ്റ് ചെയ്തു. 112 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിലാണ് ഈ സഖ്യം വേർപിരിയുന്നത്. 90 റൺസെടുത്തു നിൽക്കെ സിബ്‌ലിയെ റോസ്റ്റൺ ചേസിൻ്റെ പന്തിൽ സബ്സ്റ്റിറ്റ്യൂട്ട് വിക്കറ്റ് കീപ്പർ ജോഷ്വ ഡ സിൽവ പിടികൂടിയതോടെ റൂട്ട് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 56 പന്തുകളിൽ 8 ബൗണ്ടറിയും ഒരു സിക്സറും അടക്കം 68 റൺസെടുത്ത റൂട്ട് പുറത്താവാതെ നിന്നു.

Story Highlights england vs west indies rain interrupted

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here