Advertisement

റോറി ബേൺസ് 90; ലീഡ് 398: ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് ഇംഗ്ലണ്ട്

July 26, 2020
Google News 2 minutes Read
england declared innings

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് 399 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 226 റൺസെടുത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ഇംഗ്ലണ്ട് രണ്ട് ദിവസവും 6 ഓവറും അവശേഷിക്കെയാണ് വിൻഡീസിനെ രണ്ടാം ഇന്നിംഗ്സിനായി ക്ഷണിച്ചിരിക്കുന്നത്. 90 റൺസെടുത്ത റോറി ബേൺസ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ഡോമിനിക് സിബ്‌ലി 56 റൺസെടുത്ത് പുറത്തായി. ടി-20 ശൈലിയിൽ ബാറ്റ് വീശിയ ക്യാപ്റ്റൻ ജോപ്പ് റൂട്ട് 56 പന്തുകളിൽ 68 റൺസെടുത്ത് പുറത്താവാതെ നിന്നു. ആദ്യ രണ്ട് മത്സരങ്ങൾ ഇരു ടീമുകളും വിജയിച്ചതു കൊണ്ട് തന്നെ ഈ മത്സരം ഇരു ടീമുകൾക്കും നിർണായകമാണ്.

Read Also : സ്റ്റുവർട്ട് ബ്രോഡിന് 6 വിക്കറ്റ്; വിൻഡീസ് 197ന് പുറത്ത്

172 റൺസിൻ്റെ ലീഡുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പൊന്നായി. ആദ്യ വിക്കറ്റിൽ തന്നെ 114 റൺസാണ് സിബ്‌ലിയും ബേൺസും ചേർന്ന് കണ്ടെത്തിയത്. 56 റൺസെടുത്ത സിബ്‌ലിയെ ജേസൻ ഹോൾഡർ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ റൂട്ട് അനായാസം ബാറ്റ് ചെയ്തു. 112 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിലാണ് ഈ സഖ്യം വേർപിരിയുന്നത്. 90 റൺസെടുത്തു നിൽക്കെ സിബ്‌ലിയെ റോസ്റ്റൺ ചേസിൻ്റെ പന്തിൽ സബ്സ്റ്റിറ്റ്യൂട്ട് വിക്കറ്റ് കീപ്പർ ജോഷ്വ ഡ സിൽവ പിടികൂടിയതോടെ റൂട്ട് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 56 പന്തുകളിൽ 8 ബൗണ്ടറിയും ഒരു സിക്സറും അടക്കം 68 റൺസെടുത്ത റൂട്ട് പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ജോൺ കാംപ്ബെല്ലിനെ ബ്രോഡിൻ്റെ പന്തിൽ റൂട്ട് പിടികൂടി.

Story Highlights england declared innings vs west indies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here