മലപ്പുറം ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണിന് പുറത്തേക്കും നിയന്ത്രണങ്ങൾ; നാളെ മുതലുള്ള നിയന്ത്രണങ്ങൾ ഇങ്ങനെ

മലപ്പുറം ജില്ലയിൽ നാളെ മുതൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ജില്ലയിൽ കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ മാത്രമേ തുറക്കാൻ അനുമതിയുള്ളു.
കണ്ടെയിൻമെന്റ് സോൺ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും കടകൾ രാവിലെ ഏഴ് മുതൽ വൈകീട്ട് ആറു വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ഹോട്ടലുകൾ, തട്ടുകടകൾ എന്നിവയിൽ രാത്രി എട്ടു വരെ ഭക്ഷണം പാഴ്‌സൽ നൽകാം. ഇവിടെ ഇരുന്ന് കഴിക്കാൻ പാടില്ല.
ജില്ലാ ഭരണകൂടം പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 10 വരെ ഈ നിയന്ത്രണങ്ങൾ തുടരും.
Story Highlights – malappuram district regulations effective till aug 10
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here