ശിവശങ്കറിന് തിരിച്ചടിയായത് ശിവശങ്കർ തന്നെ നൽകിയ മൊഴി

shivasankar statement gone wrong

ശിവശങ്കറിന് തിരിച്ചടിയായത് ശിവശങ്കർ തന്നെ നൽകിയ മൊഴി. തന്റെ സഹായം പ്രതികൾ തേടിയിട്ടില്ലെന്നും താനായിരുന്നു പ്രതികളെ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നതെന്നും ശിവശങ്കർ മൊഴി നൽകിയിരുന്നു.

സർക്കാർ പരിപാടികളിൽ സ്വപ്നയും സരിത്തും തനിക്ക് വലിയ സഹായികളായിരുന്നുവെന്ന് ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്. തന്റെ വ്യക്തിപരമായ കാര്യങ്ങൾ പലതും പ്രതികൾക്ക് കൃത്യമായി അറിയാമായിരുന്നെന്നും ശിവശങ്കർ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ശിവശങ്കറിന്റെ ദൗർബല്യങ്ങൾ പ്രതികൾ മുതലെടുത്തോ എന്നാണ് എൻഐഎ പരിശോധിക്കുന്നത്.

ഇന്ന് രാവിലെയോടെ 9.15 ഓടെ ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ ആരംഭിക്കും. ഇതിനായി ഇന്ന് പുലർച്ചെ തന്നെ തിരുവനന്തപുരത്ത് നിന്നും ശിവശങ്കർ യാത്ര തിരിച്ചിട്ടുണ്ട്. ഹെതർ ഫ്‌ളാറ്റ്, സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റ്, സ്വപ്‌നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും. ഒപ്പം പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിയും. കഴിഞ്ഞ തവണ തിരുവനനന്തപുരം ഡിവൈഎസ്പിയായിരുന്നു എം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നതെങ്കിൽ ഇത്തവണ മുതിർന്ന ഉദ്യോഗസ്ഥരാകും ചോദ്യം ചെയ്യുക.

Read Also : സ്വർണം കടത്തിയ ദിവസങ്ങളിൽ അറ്റാഷെ സ്വപ്നയെ വിളിച്ചത് നൂറിലധികം തവണ

അതേസമയം, സെക്രട്ടറിയേറ്റിലെ സിസിടിവി ദ്യശ്യങ്ങൾ ലഭിക്കുന്നതിന് മുൻപേ തന്നെയാണ് എം.ശിവശങ്കറിനെ എൻ.ഐ.ഐ വീണ്ടും ചോദ്യം ചെയ്യാൻ പോകുന്നത്. ദ്യശ്യങ്ങൾ നൽകാമെന്ന് അറിയിച്ചെങ്കിലും എൻഐഎ ഉദ്യോഗസ്ഥരെത്തിയില്ല. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.

Story Highlights shivasankar statement gone wrong

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top