എം ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതിന് തെളിവുകൾ; കൊച്ചി എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു
തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കരനെ എൻഐഎ ചോദ്യം ചെയ്യുന്നു. എൻഐഎ ദക്ഷിണ മേഖല മേധാവി കെബി വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. എം ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതിന് തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊച്ചിയിലെ എൻഐഎ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.
രാവിലെ നാലരയോടെ തിരുവനന്തപുരത്തെ വസതിയിൽ നിന്നും പുറപ്പെട്ട എം ശിവശങ്കരൻ ഒൻപതരയോടെയാണ് കൊച്ചിയിലെത്തിയത്. ആദ്യഘട്ടത്തിൽ എൻഐഎ ഉദ്യോഗസ്ഥരും രണ്ടാം ഘട്ടത്തിൽ കസ്റ്റംസിന്റെയും സർക്കാർ അഭിഭാഷകരുടെയും സാന്നിധ്യത്തിലാവും ചോദ്യം ചെയ്യൽ.
ചോദ്യം ചെയ്യലിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎയ്ക്ക് നൽകാനുള്ള നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി ദൃശ്യങ്ങൾ പ്രത്യേക ഹാർഡ് ഡിസ്‌കിലേക്ക് പകർത്തി തുടങ്ങി. ദൃശ്യങ്ങൾ മുഴുവൻ പകർത്താൻ അഞ്ച് ദിവസമെങ്കിലും എടുക്കും.
Story Highlights – Thiruvananthapuram gold smuggling case; The interrogation of M Sivasankar is in progress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here