Advertisement

പ്രധാന കഥാപാത്രങ്ങളൊക്കെ പട്ടിക്കുട്ടികൾ; ‘വാലാട്ടി’യുമായി വിജയ് ബാബു

July 27, 2020
2 minutes Read
valatty movie vijay babu

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വീണ്ടും ഒരു പുതുമുഖ സംവിധായകനെ അവതരിപ്പിക്കാനൊരുങ്ങി വിജയ് ബാബു. വാലാട്ടി എന്ന ചിത്രമാണ് ഏറ്റവും പുതുതായി ഫ്രൗഡേ ഫിലിംസ് അനൗൺസ് ചെയ്തിരിക്കുന്നത്. ദേവൻ ആണ് ചിത്രത്തിൻ്റെ സംവിധാനം. വിഎഫ്എക്‌സ് പിന്തുണയില്ലാതെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളൊക്കെ നായകളാവുന്ന ഇന്ത്യയിലെ തന്നെ ആദ്യ ചിത്രം എന്നതാണ് വാലാട്ടിയുടെ പ്രത്യേകത. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ വിജയ് ബാബു ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തുവിട്ടു.

Read Also : ‘സൂഫിയും സുജാതയും’ റിലീസ് ഓൺലൈനിൽ തന്നെ; നിലപാടില്‍ ഉറച്ച് വിജയ് ബാബു

നാല് നായ്ക്കളാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഗോള്‍ഡന്‍ റിട്രീവര്‍, കോക്കര്‍ സ്പാനിയല്‍, നാടന്‍, റോട്ട്‌വീലര്‍ ഇനങ്ങളിലുള്ള ഇവർ ടോമി, അമലു, കരിദാസ്, ബ്രൂണോ എന്നീ കഥാപാത്രങ്ങളായാണ് എത്തുക. ഒന്നര വർഷത്തെ പരിശീലനത്തിനു ശേഷമാണ് ഇവരെ വാലാട്ടിക്കായി ഒരുക്കിയത്. പട്ടികള്‍ ഉള്‍പ്പെടുന്ന ലോകത്ത് നടക്കുന്ന പ്രണയകഥയാണ് ചിത്രമെന്ന് സംവിധായകന്‍ പറയുന്നു.

വാലാട്ടി ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങും.

വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം വിഷ്ണു പണിക്കര്‍ ആണ്. അയൂബ് ഖാന്‍ എഡിറ്റിംഗ്. സംഗീത സംവിധാനം വരുണ്‍ സുനില്‍ നിര്‍വഹിക്കുന്നു.

Story Highlights valatty movie vijay babu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top