കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന ആശുപത്രിയുടേ പേരിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾക്ക് പിന്നിൽ; [24 Fact Check]

ലക്ഷ്മി എം/

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പോലും താളം തെറ്റിക്കുന്ന തരത്തിലാണ് പലപ്പോഴും വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന ആശുപത്രിയുടെ ദൃശ്യങ്ങൾ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ പ്രചിരിക്കുന്നുണ്ട്. മാസക് ധരിച്ച് സമൂഹിക അകലം പാലിക്കാതെ നിൽക്കുന്ന ആളുകളെ വിഡിയോയിൽ കാണാം. ഇതേ ദൃശ്യം പല വ്യാജ തലക്കെട്ടുകളോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡൽഹിയിലെ കൊവിഡ് ആശുപത്രിയിലെ അവസ്ഥയെന്ന പേരിലും കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയെന്ന പേരിലുമാണ് പ്രചാരണം.

ഈ ദൃശ്യം ഡൽഹിയിലേയോ ബംഗളൂരുവിലേയോ അല്ല. വിഡിയോയിലുള്ളത് കൊവിഡ് പരിശോധനയക്ക് എത്തിയിരിക്കുന്ന ആളുകളുമല്ല. പാറ്റ്‌നയിലെ മഹാവീർ കാൻസർ സെന്ററിലെ ദൃശ്യങ്ങളിവ. തെറ്റായ തലക്കെട്ടോട് കൂടി ദൃശ്യം, വ്യാജ പ്രചാരണത്തിനായി ഉപയോഗിക്കുകയായിരുന്നു.

ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാവീർ ആശുപത്രി അടച്ചിരുന്നു. ഇടവേളയ്ക് ശേഷം പ്രവർത്തനം പുനരാരംഭിച്ച ആശുപത്രിയിൽ രോഗികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ആശുപത്രിയിലെ ഡോക്ടർ എടുത്ത വിഡിയോ ആണിത്. ഈ ദൃശ്യമാണ് പലരും വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചത്. വ്യാജ വാർത്ത പ്രചരിപ്പിച്ചയാളെ ബംഗളൂരു പൊലീസ് ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Story Highlights Covid 19, Fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top