ചെറുതോണിയിൽ കൊവിഡ് വ്യാപനം രൂക്ഷം; ട്രിപ്പിൾ ലോക്ക് ഡൗൺ

ഇടുക്കി ചെറുതോണിയിൽ കൊവിഡ് വ്യാപന ആശങ്ക. പ്രദേശത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ സ്ഥലത്തെ കോളനിയിൽ 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ നാല് ദിവസത്തിൽ 32 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
മൂന്ന് ചുമട്ട് തൊഴിലാളികൾ അടക്കമാണ് ഇന്നലെ 19 പേർ കൊവിഡ് രോഗബാധിതരായത്. വാഴത്തോപ്പ് പഞ്ചായത്തിലെ പത്താം വാർഡിൽ ഒരാഴ്ചത്തേക്കാണ് ജില്ലാ ഭരണകൂടം ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. പഞ്ചായത്തിലെ മറ്റ് വാർഡുകളെ നിയന്ത്രിത മേഖലകളാക്കിയിരിക്കുകയാണ്. കൊവിഡ് കേസുകൾ വർധിച്ചാൽ ക്ലസ്റ്ററാക്കേണ്ടി വരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.
Read Also : കാസർഗോട്ട് നിരോധനാജ്ഞ നിലവിൽ വന്നു; ഇരിങ്ങാലക്കുടയിലും മുരിയാടും ട്രിപ്പിൾ ലോക്ക് ഡൗൺ തുടരുന്നു
കരിമ്പനിൽ കൊവിഡ് ബാധിച്ച ഹോട്ടൽ തൊഴിലാളികളുടെ ബന്ധുവില്‍ നിന്നാണ് ചെറുതോണിയിലേക്ക് കൊവിഡ് ബാധ വർധിച്ചത്. തൊട്ടടുത്ത കരിമ്പനിൽ 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കരിമ്പന്‍- ചെറുതോണി പ്രദേശത്ത് അൻപതിലധികം പേർക്ക് കൊവിഡ് ഇതിനോടകം തന്നെ സ്ഥിരീകരിച്ചു.
Story Highlights – covid, idukki cheruthonni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here