എറണാകുളത്ത് വാഹനാപകടത്തില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

എറണാകുളത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ച ആലുവ കുന്നത്തേരി സ്വദേശി ജവഹറിന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ചെമ്പരത്തുകുന്നില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാള്‍ ഇന്നലെയാണ് ലോറി അപകടത്തില്‍ മരിച്ചത്.
ഇന്നലെ ചെമ്പാരത്തുകുന്ന് മസ്ജിദിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് ഇദ്ദേഹം മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം. തുടര്‍ന്ന് നടത്തിയ കൊവിഡ് പരിശോധനയിലാണ് ഫലം പോസിറ്റീവായത്. റോഡിലേക്ക് കുഴഞ്ഞുവീണ ജവഹറിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.
Story Highlights – covid death Ernakulam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here