കൊവിഡ് വാക്സിൻ: അവസാനഘട്ട പരീക്ഷണം ഇന്ത്യയിൽ അഞ്ചിടത്ത്

ഓക്സ്ഫോർഡ് അസ്ട്രാസെനെക കൊവിഡ്-19 പ്രതിരോധമരുന്നിന്റെ അവസാനഘട്ട പരീക്ഷണം ഇന്ത്യയിൽ അഞ്ചിടത്ത് നടത്തുമെന്ന് ബയോടെക്നോളജി വകുപ്പ്.
മരുന്നിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ പരീക്ഷണത്തിനായി രാജ്യത്ത് അഞ്ച് കേന്ദ്രങ്ങൾ തയാറാക്കുന്നതായി ബയോടെക്നോളജി വകുപ്പ് (ഡിബിടി) സെക്രട്ടറി രേണു സ്വരൂപ് പറഞ്ഞു. ഇത് അനിവാര്യമായ നടപടിയാണെന്നും വാക്സിൻ ഇന്ത്യക്കാർക്ക് നൽകുന്നതിന് മുമ്പ് അത് സംബന്ധിച്ച് രാജ്യത്തിനകത്ത് നിന്നുള്ള വിവരം ലഭ്യമാവേണ്ടത് അത്യാവശ്യമാണെന്നും സ്വരൂപ് പറഞ്ഞു.
വാക്സിൻ തയാറായി കഴിഞ്ഞാൽ അത് നിർമിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയാണ് ഓക്സ്ഫോർഡും പങ്കാളിയായ അസ്ട്രസെനെക്കയും തെരഞ്ഞെടുത്തിരിക്കുന്നത്. വാക്സിനിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണ ഫലങ്ങൾ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു.
Story Highlights – covid vaccine experiment final phase
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here