നാളെ മുതൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കും

നാളെ മുതൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കും. വൈകിട്ട് അഞ്ച് മണി മുതലാണ് അപേക്ഷ സ്വീകരിക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. https://www.hscap.kerala.gov.in എന്ന വെബ്‌സെറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ഏകജാലക അപേക്ഷയാണ് സമർപ്പിക്കാൻ സാധിക്കുക.

Read Also : പരീക്ഷയെഴുതാനിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ചു; 70 കാരൻ അറസ്റ്റിൽ

പ്രവേശന മാർഗനിർദേശങ്ങൾ ഇന്ന് പുറത്തിറക്കുമെന്നാണ് വിവരം. അപേക്ഷയ്‌ക്കൊപ്പം വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതാണ്. അപേക്ഷാ ഫീസ് പ്രവേശന സമയത്ത് അടച്ചാൽ മതി. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ലളിതമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

നേരത്തെപ്പോലെ അപേക്ഷയുടെ പ്രിന്റൗട്ട് വെരിഫിക്കേഷന് വേണ്ടി സ്‌കൂളുകളിൽ സമർപ്പിക്കേണ്ടതില്ല. അപേക്ഷ സമർപ്പിച്ചതിന് ശേഷം മൊബൈൽ വൺ ടൈം പാസ്‌ വേഡ് നൽകി കാൻഡിഡേറ്റ് ലോഗിൻ ചെയ്യുക. പിന്നീടുള്ള പ്രവർത്തനങ്ങൾ നടക്കുക കാൻഡിഡേറ്റ് ലോഗിൻ ചെയ്ത ശേഷമായിരിക്കും.

Story Highlights plus one application

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top