പരീക്ഷയെഴുതാനിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ചു; 70 കാരൻ അറസ്റ്റിൽ

പരീക്ഷയെഴുതാനിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ചു.സംഭവത്തെ തുടർന്ന് എഴുപതുകാരൻ അറസ്റ്റിൽ. തമിഴ്നാട്ടിലാണ് സംഭവം.

നാമക്കൽ സ്വദേശിയായ പെൺകുട്ടിക്ക് പരീക്ഷയെഴുതുന്നതിനിടയിൽ വയറുവേദന അനുഭവപ്പെടുകയും തുടർന്ന് ശുചിമുറിയിലേക്ക് പോവുകയും ചെയ്തു. ഏറെ നേരേം കഴിഞ്ഞിട്ടും കുട്ടിയെ കാണാതെ വന്നതിനെ തുടർന്ന് അധ്യാപിക അന്വേഷിച്ചു ചെന്നപ്പോഴാണ് രക്തത്തിൽ കുളിച്ചു അവശയായി കിടക്കുന്ന പെൺകുട്ടിയെ കാണുന്നത്.

ഉടൻ തന്നെ സമീപത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. അവിടെ നിന്നും സേലം മെഡിക്കൽ കോളജിലക്ക് കുട്ടിയെ മാറ്റി. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി എട്ടുമാസം ഗർഭണിയാണെന്ന് അറിയുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. ഇപ്പോൾ പെൺകുട്ടിയും കുഞ്ഞും അപകടനില തരണം ചെയ്തിട്ടുണ്ട്.

ആശുപത്രിയധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്. പെൺകുട്ടിയോട് സംസാരിച്ചതിൽ നിന്നാണ് എഴുപതുകാരനായ പ്രതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. പെൺകുട്ടിയുടെ അയൽവാസി കൂടിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Story highlight: Plus One student gave birth, 70-year-old arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top