അടുത്ത മാസം 16 ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധ വാരം ആചരിക്കാൻ സിപിഐഎം കേന്ദ്ര കമ്മിറ്റി തീരുമാനം

16 ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്ത് 20 മുതൽ 26 വരെ അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രതിഷേധ വാരം ആചരിക്കാൻ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗ തീരുമാനം. പ്രാദേശികതലം മുതൽ സംസ്ഥാനതലം വരെ സുരക്ഷാ മാനദണ്ഡം പാലിച്ച് പ്രതിഷേധം സംഘടിപ്പിക്കും. ട്രേഡ് യൂണിയനുകളും കർഷക-കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളും ആഗസ്ത് ഒൻപതിന് പ്രഖ്യാപിച്ച പ്രതിഷേധ ദിനാചരണത്തിന് പാർട്ടി പിന്തുണ നൽകും എന്ന് കേന്ദ്രകമ്മറ്റി അറിയിച്ചു.
കേന്ദ്രത്തിനോട് കൊവിഡ് കാലത്ത് ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധ വാരം ആചരിക്കുന്നത്. ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറ് മാസത്തേക്ക് പ്രതിമാസം 7,500 രൂപവീതം അക്കൗണ്ടിൽ നിക്ഷേപിക്കുക, ആവശ്യക്കാർക്ക് പ്രതിമാസം പത്ത് കിലോഗ്രാം വീതം ഭക്ഷ്യധാന്യം ആറ് മാസത്തേക്ക് നൽകുക, ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള 200 ദിവസത്തെ ജോലി വർധിപ്പിച്ച വേതനത്തിന്റെ അടിസ്ഥാനത്തിൽ നൽകുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.
Read Also : സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ചേരും
അന്തർ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം (1979) റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, നിയമം ശക്തിപ്പെടുത്തുക, ആരോഗ്യ മേഖലയിൽ കേന്ദ്രത്തിന്റെ ചെലവിടൽ ജിഡിപിയുടെ മൂന്ന് ശതമാനമായി ഉയർത്തുക, അവശ്യവസ്തു നിയമം, കാർഷികോൽപന്ന വിപണി നിയമം എന്നിവ ഭേദഗതി ചെയ്തുള്ള ഓർഡിനൻസുകൾ പിൻവലിക്കുക എന്നിവയും ആവശ്യങ്ങളിൽ പെടും.
Story Highlights – cpim, pro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here