രാജ്യത്ത് 12 ദിവസത്തിൽ അഞ്ച് ലക്ഷം കൊവിഡ് കേസുകളുടെ വർധന; പരിശോധനയുടെ എണ്ണം മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് കുറവ്

രാജ്യത്ത് 24 മണിക്കൂറിനിടെ 48,513 കൊവിഡ് പോസിറ്റീവ് കേസുകളും 768 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ രോഗമുക്തരാകുന്നവരുടെ എണ്ണം വർധിക്കുന്നത് ആശ്വാസമായി. തമിഴ്നാട്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായി തുടരുന്നു.
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,531,669 ആയി വര്ധിച്ചു. ആദ്യ അഞ്ച് ലക്ഷം കേസുകൾ പിന്നീടാൻ 148 ദിവസം എടുത്തെങ്കിൽ അഞ്ച് ലക്ഷത്തിൽ നിന്ന് 10 ലക്ഷത്തിലേക്ക് എത്തിയത് 20 ദിവസം കൊണ്ടാണ്. പത്തിൽ നിന്ന് 15 ലക്ഷം കടക്കാനെടുത്തത് 12 ദിവസം മാത്രമാണ്. കർണാടക, കേരളം, പഞ്ചാബ് സംസ്ഥാനങ്ങളിൽ റെക്കോർഡ് വർധനയാണ് റിപ്പോർട്ട് ചെയ്യുന്നത്.
Read Also : കടകംപള്ളി സുരേന്ദ്രന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്ത് തുടരുമ്പോഴും ഏറ്റവും കുറവ് സാമ്പിൾ പരിശോധനകൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അമേരിക്കയിൽ ആയിരത്തിൽ 153 പേരെ പരിശോധിക്കുന്നു. എന്നാൽ, ആയിരം പേരിൽ 12 പേരെയാണ് ഇന്ത്യയിൽ പരിശോധിക്കുന്നത്. അതേസമയം, രാജ്യത്ത് രോഗമുക്തരുടെ എണ്ണം 10 ലക്ഷത്തിലേക്ക് അടുക്കുന്നുണ്ട്.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 15 ലക്ഷം കടന്നു. 12 ദിവസം കൊണ്ടാണ് അഞ്ച് ലക്ഷം കേസുകൾ വർധിച്ചത്. പ്രതിദിന കേസുകളിൽ മഹാരാഷ്ട്രയെ പിന്തള്ളി ആന്ധ്ര ഒന്നാം സ്ഥാനത്തെത്തി. രോഗമുക്തി നിരക്ക് 64.50 ശതമാനമായി ഉയർന്നു. മധ്യപ്രദേശിൽ ജലവിഭവ മന്ത്രി തുൾസി സിലാവത്തിനും ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചു.
Story Highlights – covid, coronavirus, india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here