കൊവിഡ് വ്യാപനം രൂക്ഷം; ഫോർട്ട് കൊച്ചിയിൽ കർഫ്യു

covid

സമ്പർക്കം മൂലം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഫോർട്ട് കൊച്ചിയിൽ കർഫ്യു ഏർപ്പെടുത്തി. അതേസമയം മട്ടാഞ്ചേരി, തോപ്പുംപടി എന്നിവിടങ്ങളിലെ സാഹചര്യവും സങ്കീർണമാണ്. ഇവിടങ്ങളിൽ കൊവിഡ് ബാധിതരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ളവരെയെല്ലാം ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നാണ് വിവരം.

ആലുവയിലും ചെല്ലാനത്തും കർഫ്യു പിൻവലിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. കളമശേരി, ഇടപ്പള്ളി, ഏലൂർ, ചേരാനല്ലൂർ എന്നിവിടങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണുള്ളത്.

Read Also : എങ്ങനെയാണ് ഒരു വസ്തുവിൽ നിന്ന് നമ്മിലേക്ക് കൊവിഡ് വൈറസ് പകരുന്നത് ? രസകരമായി വിശദീകരിച്ച് വീഡിയോ

അതേസമയം കൊച്ചി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ച് പേരുടെ നില ഗുരുതരമാണ്. അഞ്ച് പേരും വെന്റിലേറ്ററിലാണ്. ഇവരിൽ നാല് പേർക്കും ന്യുമോണിയ ആണെന്നാണ് വിവരം. കളമശേരി മെഡിക്കൽ കോളജിൽ ചികിൽസയിലുള്ള മൂന്ന് പേർ ആലുവ ക്ലസ്റ്ററിൽനിന്നുള്ളവരാണ്. പറവൂർ, ഇലഞ്ഞി സ്വദേശികളാണ് മറ്റ് രണ്ടുപേർ. ഇലഞ്ഞി സ്വദേശിയായ നാൽപത്തിരണ്ടുകാരൻ വാഹനാപകടത്തെത്തുടർന്നാണ് മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിയത്. തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആകുകയായിരുന്നു.

Story Highlights covid, fort cochi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top