ആരോഗ്യപ്രവർത്തകർക്ക് ഇനി കൊവിഡ് ചികിത്സ വീട്ടിൽ നടത്താം; മാർഗനിർദ്ദേശവുമായി സംസ്ഥാന സർക്കാർ

ആരോഗ്യപ്രവർത്തകർക്ക് ഇനി കൊവിഡ് ചികിത്സ വീട്ടിൽ നടത്താമെന്ന മാർഗനിർദ്ദേശവുമായി സംസ്ഥാന സർക്കാർ. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കാണ് വീട്ടിൽ ചികിത്സക്കുള്ള അനുമതി. ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണം. പത്താം ദിവസം ആൻ്റിജൻ പരിശോധന നടത്തും. ഫലം നെഗറ്റീവ് ആയാലും ഒരാഴ്ച കൂടി നിരീക്ഷണത്തിൽ കഴിയണം.
കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ വീട്ടിൽ ചികിത്സ അനുവദിക്കൂ. ശുചിമുറിയുള്ള മുറി ആയിരിക്കണം. റൂം ക്വാറൻ്റീൻ നിർബന്ധമാണ്. വീട്ടിലെ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താൻ പാടില്ല.
Story Highlights – Health professionals can now perform covid treatment at home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here