തവനൂരിൽ ഇതര സംസ്ഥാന തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രവർത്തകരുടെ കൈതാങ്; കിടക്കാൻ കട്ടിലും കിടക്കയും എത്തിച്ചു

തവനൂരിൽ ഇതര സംസ്ഥാന തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും കിടക്കാൻ കട്ടിലും കിടക്കയുമൊരുക്കി ആരോഗ്യ പ്രവർത്തകർ. തവനൂരിൽ പഞ്ചായത്തിലെ തങ്ങൾപ്പടിയിൽ വാടക ക്വാർട്ടേഴ്‌സ് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ ബംഗാളി കൊൽക്കത്ത സ്വദേശിയായ മീനാട്ടി പ്രസവം കഴിഞ്ഞ് ആൺകുഞ്ഞുമായി മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് കഴിഞ്ഞ ദിവസമാണ് എത്തിയത്.
ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ ക്വാർട്ടേഴ്‌സ് സന്ദർശിച്ചപ്പോഴാണ് അമ്മയും കുഞ്ഞു നിലത്ത് പായയും, പേപ്പറും വിരിച്ച് കിടക്കുന്നത് കണ്ടത്.ക്വാർട്ടേഴ്‌സിൽ കിടക്കുന്നതിനും, ഇരിക്കുന്നതിനും ഒരു സൗകര്യമില്ലാത്ത സാഹചര്യമാണ് നിലവിലുളളത്. കൂരട സ്വദേശിയും പ്രവാസിയുമായ റഷീദ് കോട്ടുശാലിയാണ് കുടുംബത്തിന് കട്ടിലും കിടക്കയും, തലയിണയും, പുതപ്പുകളും നൽകാമെന്ന് അറിയിച്ചത്.
അമ്മയ്ക്കും, കുഞ്ഞിനുമുള്ള കട്ടിലും കിടക്കയും വിതരണം തൃക്കണാപുരം മെഡിക്കൽ ഓഫീസർ ഡോ.എ.ജുൽന നിർവ്വഹിച്ചു. മീനാട്ടിയുടെ ഭർത്താവ് മോഹൻ മൻഡുൾ ഏറ്റുവാങ്ങി. വാർഡ് മെമ്പർ സി.എച്ച്.മുഹമ്മദ് ,ആരോഗ്യ പ്രവർത്തരായ രാജേഷ് പ്രശാന്തിയിൽ, ബെറ്റ്സി ഗോപാൽ, എം.വി.ഷീല എന്നിവർ പങ്കെടുത്തു. തവനൂർ ഗ്രാമപഞ്ചായത്തിൻ്റെയും കൂരട ജനകീയാരോഗ്യകേന്ദ്രത്തിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കുടുബം വലിയ സാമ്പത്തിക ബുദ്ധിമുട്ടായതു കാരണം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഭക്ഷണ സാമഗ്രികൾക്കുള്ള സൗകര്യങ്ങളും, കുഞ്ഞിന് കുഞ്ഞുടുപ്പുകളും നൽകിയാണ് ആരോഗ്യ പ്രവർത്തകർ മടങ്ങിയത്.റഷീദ് കോട്ടുശാലിൽ ചെയ്ത പ്രർത്തനം മാതൃകാപരമാനെന്നും, ഇത്തരത്തിലുള്ള കഷ്ടതകൾ അനുഭവിക്കുന്നവരുടെ പ്രശ്നങ്ങളിൽ പരിഹാരങ്ങൾ കണ്ടെത്തി ജനകീയാരോഗ്യ കേന്ദ്രങ്ങൾ കൂടുതൽ ജനകീയമാക്കുക എന്നതാണ് ഗ്രാമപഞ്ചായത്ത് ലക്ഷൃമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് (പ്രസിഡണ്ട് ഇൻചാർജ് ) ടി.വി ശിവദാസ് പറഞ്ഞു.
Story Highlights : Health workers support mother and child, an interstate migrant worker, in Tavanur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here