അമേരിക്കയിൽ മലയാളി നഴ്‌സ് കൊല്ലപ്പെട്ട സംഭവം; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

അരേിക്കയിലെ മയാമി കോറൽ സ്പ്രിംഗ്‌സിൽ മലയാളി നഴ്‌സ് കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. ബ്രൊവാർഡ് ഹെൽത്ത് ഹോസ്പിറ്റലിലെ നഴ്‌സായ പിറവം സ്വദേശിനി മെറിൻ ജോയി കൊല്ലപ്പെട്ട സംഭവത്തിലാണ് ഭർത്താവ് ഫിലിപ് മാത്യുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലയ്ക്ക് ശേഷം ഇയാൾ സ്വയം കുത്തിമുറിവേൽപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മെറിനെ കാർ പാർക്കിംഗ് ഇടത്തിട്ട് കുത്തുകയായിരുന്നു. നിരവധി തവണ കുത്തിയ ശേഷം കാറിടിപ്പിക്കുകയും ചെയ്തു. മെറിനെ ഉടൻ തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തു നിന്ന് കാറോടിച്ച് പോയ ഫിലിപ്പിനെ പിന്നീട് സ്വയം കുത്തിമുറിവേൽപ്പിച്ച നിലയിൽ കണ്ടെത്തി.
Read Also :അമേരിക്കയില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു; മരിച്ചത് കോട്ടയം സ്വദേശിനി
കഴിഞ്ഞ ഡിസംബറിൽ നാട്ടിൽവച്ച് ഇരുവരും വഴക്കിട്ടതായി റിപ്പോർട്ടുണ്ട്. ഇതേ തുടർന്ന് ഭാര്യയേയും കുഞ്ഞിനേയും കൂട്ടാതെ ഫിലിപ്പ് മാത്യു അമേരിക്കയിലേക്ക് മടങ്ങി. കുഞ്ഞിനെ നാട്ടിൽ മാതാപിതാക്കൾക്കൊപ്പം ആക്കിയ ശേഷം മെറിനും അമേരിക്കയിലെത്തി ജോലിയിൽ പ്രവേശിപ്പിച്ചു. ബ്രൊവാർഡ് ആശുപത്രിയിലെ ജോലി രാജിവച്ച് മറ്റൊരു ആശുപത്രിയിൽ ചേരാനിരിക്കെയാണ് ആക്രമണം ഉണ്ടായത്.
Story Highlights – malayalee nurse, stabbed to death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here