സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ അട്ടിമറിക്കാൻ ശ്രമം; രാജ്യത്ത് ഭീകരാക്രമണ മുന്നറിയിപ്പ്

രാജ്യത്ത് ഭീകാരാക്രമണ ഭീഷണിയെന്ന് മുന്നറിയിപ്പ്. കേന്ദ്ര ഇന്റലിജൻസ് ഏജൻസിയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. ലക്ഷ്‌കർ ഇ ത്വയ്ബ അടക്കമുള്ള ഭീകരവാദ സംഘടനകൾ ആക്രമണത്തിന് പദ്ധതിയിടുന്നതായാണ് സൂചന. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ അട്ടിമറിക്കാൻ ശ്രമമെന്നും ഐബി മുന്നറിയിപ്പ് നൽകുന്നു.

അയോധ്യയിലും ഭീകരാക്രമണ മുന്നറിയിപ്പുണ്ട്. ക്ഷേത്രത്തിനായി ഭൂമി പൂജ നടക്കുന്ന ഓഗസ്റ്റ് അഞ്ചിന് ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്നാണ് ഐബി മുന്നറിയിപ്പ് നൽകുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു നീക്കിയതിന്റെ ഒന്നാം വാർഷികം കൂടിയാണ് ഓഗസ്റ്റ് അഞ്ച്. കശ്മീരിലും ഭീകരാക്രമണ സാധ്യതയുണ്ട്.

Read Also :കൊച്ചിയിൽ കൊവിഡ് ചികിത്സയിലുള്ള അഞ്ച് പേരുടെ നില ഗുരുതരം

ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് അയോധ്യയിലും ജമ്മു കശ്മീരിലും രാജ്യതലസ്ഥാനമായ ഡൽഹിയിലും സുരക്ഷ വർധിപ്പിക്കാൻ നിർദേശം നൽകിയതായാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നത നേതാക്കൾ അയോധ്യ രാമക്ഷേത്ര നിർമാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.

Story Highlights Terrorist attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top