Advertisement

മാനവ വിഭവശേഷി മന്ത്രാലയം ഇനിമുതല്‍ വിദ്യാഭ്യാസ മന്ത്രാലയം; പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചു

July 29, 2020
Google News 1 minute Read
new education policy 2020

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പേര് മാറ്റി. വിദ്യാഭ്യാസ മന്ത്രാലയം എന്നാണ് പുതിയ പേര്. പുതിയ ദേശീയ വിദ്യാഭ്യാസ നയം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് മാറ്റം. പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ പുതിയ മാറ്റങ്ങള്‍ വരുമെന്നാണ് വിവരങ്ങള്‍. യുവതലമുറയ്ക്ക് ഉന്നത വിദ്യാഭ്യാസം എളുപ്പത്തില്‍ നേടാനാകുമെന്നതാണ് പുതിയ വിദ്യാഭ്യാസ നയത്തിലെ പ്രധാന മാറ്റമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ പറഞ്ഞു.

34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. മുന്‍ ഐസ്എആര്‍ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്തത്.

Story Highlights new education policy 2020 india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here